ആമുഖം

ക്രിസ്ത്യാനി എന്ന നിലയിൽ ഞങ്ങൾ ഞങ്ങളുടെ പാരമ്പര്യത്തിലും, ഞങ്ങളുടെ പൂർവികർ നടത്തിയ ഐതിഹാസികമായ ക്രൈസ്തവ വിപ്ലവങ്ങളിലും ഊറ്റം കൊള്ളുന്നവരാണ്.. കുരിശുയുദ്ധങ്ങൾ നടത്തിയത് മതരാഷ്ട്രം സ്ഥാപിക്കാൻ വേണ്ടിയായിരുന്നില്ല എന്ന വസ്തുത ചരിത്രം പരിശോധിച്ചാൽ നമുക്ക് മനസിലാക്കാൻ സാധിക്കും. ഖലീഫ ഉമർ എഴുതിയ കരിനിയമങ്ങളുടെ രൂക്ഷത മൂലവും, വംശീയനരഹത്യ മൂലവുമാണ് കുരിശുയുദ്ധം ഉണ്ടായത്.

എന്താണ് കുരിശുയുദ്ധം.?

കുരിശു യുദ്ധം എന്ന് കേട്ടാല്‍ നമ്മുടെ ക്രൈസ്തവർ കഠിനമായ എന്തോ തെറ്റ് ചെയ്തു എന്ന ദുഃഖത്തില്‍ മുഖം കുനിച്ചു നില്‍ക്കുന്ന ക്രിസ്ത്യാനിയെയും ഉള്ളില്‍ ചിരിച്ചു കൊണ്ട് പുറമേക്കു കരയുന്ന മുസ്ലീമിന്റെയും മുഖം നമുക്ക് മനസ്സിൽ കാണാം.

ഇതിനു അടിസ്ഥാനമായി ഇവർ ചൂണ്ടിക്കാണിക്കുന്ന വചനഭാഗം ആണ് “ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍. (മത്തായി 5 ; 44)

എന്നാൽ ഇവിടെ വചനം പഠിപ്പിക്കുന്നത് ശത്രുവിനെ സ്നേഹിക്കുവാൻ മാത്രം ആണ്.. അല്ലാതെ ശത്രുതയെയും, ശത്രു ഉയർത്തുന്ന വെല്ലുവിളികളെയും, ഉന്മൂലന സിദ്ധാന്തങ്ങളെയും, സ്നേഹിക്കാൻ അല്ല.. ക്രിസ്തു ഒരിക്കലും പിശാചിനെ സ്നേഹിക്കാൻ പഠിപ്പിച്ചിട്ടില്ല.. അതുപോലെതന്നെ പൈശാചിക ആശയങ്ങൾ മതസിദ്ധാന്തങ്ങളായി കൊണ്ടുനടക്കുന്നവരുടെ വെട്ടുകൊണ്ട് നിന്റെ വംശം ഇല്ലാതാക്കാനും പഠിപ്പിച്ചിട്ടില്ല..

ആദ്യമായി കുരിശു യുദ്ധം തുടങ്ങിയത് 1095 ല്‍ ആണ്.. എന്നാൽ എന്തുകൊണ്ടാണ് കുരിശുയുദ്ധം തുടങ്ങിയതെന്നും, എന്തൊക്കെയാണ് കുരിശുയുദ്ധത്തിലേക്കു ക്രിസ്ത്യാനിയെ നയിച്ച കാരണങ്ങൾ എന്നും നമ്മൾ ഓരോരുത്തരും അറിയേണ്ടതുണ്ട്..

ഇതറിയണമെങ്കിൽ ലോകമെങ്ങും ക്രിസ്ത്യൻ സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതനകളും, പീഡനങ്ങളും, ആക്രമണങ്ങളും എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് നമ്മൾ മനസിലാക്കേണ്ടതുണ്ട്.. കാരണം ഇത് വായിക്കുന്നവർ കുരിശുയുദ്ധത്തിന്റെ പുറകിലെ യഥാർത്ഥസത്യം അറിയണമെന്നും, അങ്ങനെ കുരിശുയുദ്ധത്തെപ്പറ്റിയുള്ള നിങ്ങളുടെ മനസിലെ തെറ്റിദ്ധാരണകൾ മാറ്റണമെന്നും, അങ്ങനെ നിങ്ങൾ ഈ ആധുനിക കാലഘട്ടത്തിലെ ക്രിസ്തീയത നേരിടുന്ന തീവ്രവാദ ഭീഷണികളെ നേരിടുവാൻ സജ്ജരാകണമെന്നും, അതുവഴി നിങ്ങൾ നമ്മുടെ ജനാധിപത്യ ഭാരതത്തിന്റെയും, നമ്മുടെ സഹോദരീ സഹോദരന്മാരുടെയും, മാതാപിതാക്കളുടെയും, സമൂഹത്തിന്റെയും സുരക്ഷയ്ക്കുവേണ്ടി പ്രവർത്തിക്കണമെന്നും, ക്രിസ്തുവിന്റെ പോരാളികൾ ആയ ഞങ്ങൾ ആഗ്രഹിക്കുന്നു.

രക്തസാക്ഷികളുടെ ചുടുനിണം വീണു കുതിര്‍ന്ന മണ്ണിലാണ് ക്രിസ്തുവിന്റെ സഭ തഴച്ചു വളര്‍ന്നത്.. എന്നാൽ എന്തുകൊണ്ടാണ് ലോകമെങ്ങും ക്രിസ്ത്യാനികളുടെ ചുടുചോരയ്ക്കുവേണ്ടി ഇസ്‌ലാമിക തീവ്രവാദികൾ മുറവിളി കൂട്ടുന്നതെന്നു നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ..

അതിനുത്തരവാദി ഇവരുടെ മതഗ്രന്ഥത്തിലെ വിഷലിപ്തമായ ചില വരികൾ ആണ്.. അവ താഴെക്കൊടുക്കുന്നു..

തീവ്രവാദ ആശയം 1 – ” ജാബിര്‍ ഇബ്നു അബ്ദുല്ലാ നിവേദനം: ഉമര്‍ എന്നോട് പറഞ്ഞു: നബി പറയുന്നത് അദ്ദേഹം കേള്‍ക്കുകയുണ്ടായി: ‘തീര്‍ച്ചയായും അറേബ്യന്‍ ഉപദ്വീപില്‍ നിന്നു ജൂതരേയും ക്രൈസ്തവരേയും ഞാന്‍ നാടുകടത്തുക തന്നെ ചെയ്യും. മുസ്ലീമിനെയല്ലാതെ അവിടെ താമസിക്കാന്‍ വിടുകയില്ല’ (സ്വഹീഹു മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 63 (1767).

തീവ്രവാദ ആശയം 2 – അബു ഹുറയ്റ നിവേദനം: റസൂല്‍ പറഞ്ഞു: ജൂതന്മാരോടോ ക്രിസ്ത്യാനികളോടോ നിങ്ങള്‍ സലാം കൊണ്ട് ആരംഭിക്കരുത്. അവരെ നിങ്ങള്‍ വഴിയില്‍ കണ്ടു മുട്ടിയാല്‍ അവരോടു പ്രയാസം പ്രകടമാക്കണം.’ (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 13 (2167)

തീവ്രവാദ ആശയം 3 – ഇബ്നു ഉമര്‍ (റ) പറയുന്നു: ഹിജാസിന്‍റെ മണ്ണില്‍നിന്ന് ജൂതന്മാരെയും ക്രിസ്ത്യാനികളെയും ഉമര്‍ (റ) നാടുകടത്തി. ഖൈബര്‍ കീഴടക്കിയപ്പോള്‍, ജൂതന്മാരെ അവിടെ നിന്ന് നാടുകടത്താന്‍ തിരുമേനി ഉദ്ദേശിച്ചിരുന്നു. തിരുമേനി ജയിച്ചടക്കിയപ്പോള്‍ ഭൂമി അല്ലാഹുവിന്‍റേതും അവന്‍റെ ദൂതന്‍റേതും മുസ്ലീങ്ങളുടെതുമായിത്തീര്‍ന്നു. തിരുമേനി ജൂതന്മാരെ പുറത്താക്കാന്‍ ആലോചിച്ചപ്പോള്‍ ആ ഭൂമി തങ്ങള്‍ക്കു തന്നെ ഉല്‍പ്പന്നത്തിന്‍റെ പകുതി പാട്ടം നിശ്ചയിച്ച് വിട്ടുതരണമെന്നും അവിടെത്തന്നെ താമസിക്കാന്‍ അനുവദിക്കണമെന്നും ജൂതന്മാര്‍ അപേക്ഷിച്ചു. ‘നാമുദ്ദേശിക്കുന്ന കാലം വരേയ്ക്കും ഈ വ്യവസ്ഥയിന്മേല്‍ നിങ്ങള്‍ക്കിവിടെ താമസിക്കാമെ’ന്ന് തിരുമേനി അരുളി. പിന്നീട് ‘തൈമാഅ്, ‘അരീഹാഅ്’ എന്നീ സ്ഥലങ്ങളിലേക്ക്‌ ഉമര്‍ (റ) നാടുകടത്തും വരെ അവരവിടെ താമസിച്ചു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 41, ഹദീസ്‌ നമ്പര്‍ 1047, പേജ് 540)

തീവ്രവാദ ആശയം 4 – ഇബ്നു ഉമര്‍ നിവേദനം: നബി പറഞ്ഞു: ‘തീര്‍ച്ചയായും നിങ്ങള്‍ ജൂതന്മാരോട് യുദ്ധം ചെയ്യുക തന്നെ ചെയ്യും. അപ്പോള്‍ അവരെ നിങ്ങള്‍ വധിച്ചു കളയുകയും ചെയ്യും. ഒരു കല്ല്‌ പറയും: ‘ഹേ, മുസ്‌ലിം, ഇതാ ഒരു ജൂതന്‍. വരൂ, അവനെ വധിക്കൂ.’ (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 52, ഹദീസ്‌ നമ്പര്‍ 79 (2921)

മുകളിൽ പറഞ്ഞ വർഗീയ വിഷം വമിക്കുന്ന വചനങ്ങളുടെ പേരിൽ ക്രിസ്ത്യാനികളെയും ജൂതന്മാരെയും ഈ ലോകത്തുനിന്നും ഉന്മൂലനം ചെയ്യും എന്ന് പറഞ്ഞുകൊണ്ട് ” ഷെഹർബാസിന്റെ” നേതൃത്വത്തിലുള്ള ക്രൂരന്മാരായ “സസാനിദ്” പട്ടാളക്കാർ ജെറുസലേമിനെ AD 614 ൽ ആക്രമിക്കുകയും, ഏകദേശം 90,000 ക്രിസ്ത്യാനികളെയും,അതിൽക്കൂടുതൽ ജൂതന്മാരെയും കൊന്നൊടുക്കുകയും ചെയ്തു..

ഇതോടുകൂടി ഈ പുണ്യനഗരത്തിലെ ജൂത – ക്രിസ്ത്യൻ ജനസംഖ്യ നാമാവശേഷമായി.. ഇതിനുപിന്നാലെ AD 636 നവംബർ മാസത്തിൽ “അബു ഉബൈദ” എന്നുപേരുള്ള “റഷീദുൻ ഖലീഫ രാജവംശത്തിന്റെ” കമാണ്ടർ – ജൂതന്മാർക്കും, ക്രിസ്ത്യാനികൾക്കും വേണ്ടി ദൈവകല്പനയാൽ ഈ ലോകത്തു മനുഷ്യനാൽ നിർമ്മിക്കപ്പെട്ട ഏക ദേവാലയമായ ജെറുസലേം ദേവാലയത്തെയും, പട്ടണത്തേയും ആക്രമിക്കുകയും, ചെറുത്തുനിൽപ്പുകൾക്കൊടുവിൽ “ഖലീഫ ഉമ്മർ” എന്ന ഇസ്‌ലാമിക ചക്രവർത്തി പിടിച്ചെടുക്കുകയുമുണ്ടായി.. തികഞ്ഞ മതഭ്രാന്തനായിരുന്ന ഇയാൾ ക്രൈസ്തവരുടെയും, ജൂതന്മാരുടെയും ജീവിതം ദുസ്സഹമാക്കുവാൻ വേണ്ടി എഴുതിയ നിയമങ്ങൾ ആണ് ഖലീഫ ഉമറിന്റെ ഉടമ്പടി എന്നറിയപ്പെടുന്നത്.. ഇതിനോടുകൂടി മൂസയുടെ പ്രതികാര സിദ്ധാന്തങ്ങളും, മുഹമ്മദുണ്ടാക്കിയ “മദീനയുടെ ഭരണഘടനയും” കൂടി കൂട്ടിച്ചേർത്താണ് പിന്നീട് “ശരീയത്ത്” നിയമങ്ങൾ ഉണ്ടാക്കിയത്..

ഇതിന്റെ പേരിൽ ഖലീഫ ഉമറിനെ “മഹാനായ ഭരണാധികാരി എന്നാണു മുസ്ലീങ്ങൾ പുകഴ്ത്തുന്നത്.. എന്നാൽ

ഖലീഫ ഉമറിന്റെ ഉടമ്പടി എന്താണ് എന്ന് ആർക്കെങ്കിലും അറിയുമോ..
===============================

മുഴുവൻ വായിച്ചിട്ടു നിങ്ങൾ തീരുമാനിക്കൂ, ഇയാൾ മഹാനാണോ അതോ തീവ്രവാദി ആണോ എന്ന്..

ഇസ്ലാമിക ഭരണത്തിന്റെ കീഴിൽ ക്രിസ്ത്യാനികൾ (ധിമ്മികൾ ) പാലിക്കേണ്ട നിയന്ത്രണങ്ങളും അവകാശങ്ങളും ആണ് ഈ “Pact of Umar ” കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇസ്ലാമിക ശരിയത്ത് നിയമത്തിൽ ചെർക്കപ്പെട്ടിട്ടുള്ള ഈ ഉടമ്പടി എന്താണ് എന്ന് വ്യക്തമായി മനസ്സിലാക്കേണ്ടത് എല്ലാ ക്രിസ്ത്യാനികളുടെയും കടമയാണ്..

ഉടമ്പടി വായിക്കാം..

1 – ക്രിസ്ത്യാനികളുടെ സംരക്ഷണം ഇസ്ലാമിക ഭരണാധികാരിയുടെ ചുമതല മാത്രം ആണ്.

2 – പുതിയ ആരാധനാലയങ്ങൾ, പള്ളികൾ, ധ്യാന കേന്ദ്രങ്ങൾ, സെമിനാരികൾ എന്നിവ നിര്മ്മിക്കുവാൻ പാടില്ല.

3 – മുസ്ലിമുകൾ വസിക്കുന്ന പ്രദേശങ്ങളില പുരാതന പള്ളികൾ പുനര്നിര്മ്മിക്കാൻ പാടില്ല.

4 – ക്രൂശിതരൂപം പള്ളികളിലോ മണിഗോപുരങ്ങളിലോ സ്ഥാപിക്കാൻ പാടില്ല.

5 –
വിശ്രമിക്കണം എന്ന് തോന്നിയാൽ, ക്രിസ്ത്യൻ പള്ളികളിൽ യഥേഷ്ടം കയറിച്ചെല്ലാൻ മുസ്ലിമുകല്ക്ക് പൂർണ സ്വാതന്ത്ര്യം ഉണ്ട്, അവരെ ചോദ്യം ചെയ്യാൻ പാടില്ല.

6 –
പള്ളി മണി മുഴക്കാൻ പാടില്ല.

7 – ഉച്ചത്തിൽ പ്രാർഥിക്കാൻ പാടില്ല.

8 – ക്രിസ്ത്യാനികൾ തങ്ങളുടെ കുട്ടികളെ ഇസ്ലാമിക വിഷയങ്ങൾ പഠിക്കാനോ പഠിപ്പിക്കാനോ പാടില്ല.

9 – ബൈബിൾ, പ്രാര്ഥനാ പുസ്തകങ്ങൾ, മത ചിഹ്നങ്ങൾ , ക്രിസ്ത്യൻ വിശ്വാസവുമായി ബന്ധപ്പെട്ട ആലേഖനം ഉള്ള വസ്ത്രങ്ങളുടെ ധാരണം എന്നിവ പാടില്ല, പ്രത്യേകിച്ചും മുസ്ലിമുകൾ സഞ്ചരിക്കുന്ന വഴികളിലും കച്ചവട സ്ഥലങ്ങളിലും.

10 – ഓശാന, ഈസ്റെർ , ക്രിസ്തുമസ് തുടങ്ങിയ ക്രിസ്ത്യൻ വിശ്വാസ ആഘോഷങ്ങലുമായി ബന്ധപ്പെട്ട പ്രദക്ഷിണങ്ങള് പാടില്ല.

11 – ശവസംസ്കാര ശുശ്രൂഷകൾ നിശബ്ദമായി നടത്തണം.

12 – മുസ്ലിമുകളുടെ ഭൂമിക്കരികെ ക്രിസ്ത്യാനികളുടെ മൃതദേഹം അടക്കാൻ പാടില്ല.

13 – പന്നിയെ വളർത്താൻ പാടില്ല.

14 – മുസ്ലിമുകൾക്ക്‌ മദ്യം വിലക്കാൻ പാടില്ല.

15- ഇസ്ലാമിനെതിരെയോ, ഇസ്ലാമിക ഭരണകൂടത്തിനു എതിരെയോ ശബ്ടിക്കുന്നവർക്ക് സംരക്ഷണമോ അഭയമോ നല്കാൻ പാടില്ല.

16 – ഇസ്ലാമിനെ കുറിച്ചോ മുസ്ലിമിനെ കുറിച്ചോ കള്ളം പറയാൻ പാടില്ല.(പറയുന്നതോ കള്ളമോ സത്യമോ എന്ന് മുസ്ലിമുകൾ തീരുമാനിക്കും )

17- മുസ്ലിമുകളോട് പൂർണ വിധേയത്വം ഉണ്ടായിരിക്കണം. ഒരു മുസ്ലിം ഇരിക്കണം എന്ന് ആഗ്രഹിച്ചാൽ സ്വന്തം ഇരിപ്പിടം ക്രിസ്ത്യാനി (ധിമ്മി ) ഒഴിഞ്ഞു കൊടുക്കണം.

18 – ക്രിസ്ത്യൻ മതവിശ്വാസം പ്രചരിപ്പിക്കാനൊ, മുസ്ലിമുകളെ അതിലേക്ക് ആകര്ഷിക്കാണോ പാടില്ല.

19 – അഥവാ, ക്രിസ്ത്യാനി ആവാൻ ഒരു മുസ്ലിം ആഗ്രഹിച്ചാൽ തന്നെ അത് നടപ്പാക്കാൻ പാടുള്ളതല്ല.

20 – കേശാലങ്കാരം, ആഭരണങ്ങൾ, വസ്ത്ര ധാരണം എന്നിവയിൽ മുസ്ലിമുകളുമായി സാമ്മ്യത പുലർത്തരുത് . മുസ്ലിം പേരുകൾ സ്വീകരിക്കരുത്.

21 – പൊതുസമൂഹത്തിൽ തങ്ങള് ധിമ്മികലാണ് എന്ന് വ്യ്ക്തമാകുവാൻ അരയിൽ നീല നിറമുള്ള അരപ്പട്ട കെട്ടണം, അല്ലെങ്കിൽ ഇസ്ലാമിക ഭരണകൂടമോ പണ്ടിതാരോ അനുശാസിക്കുന്ന വസ്ത്രധാരണം നടത്തണം.

22- മുസ്ലിമുകല്ക്കായി നിഷ്ക്കര്ഷിച്ചിട്ടുള്ള മൃഗങ്ങളുടെ മേൽ സവാരി നടത്തണോ ജീനി ഉപയോഗിക്കുവാനോ പാടില്ല.

23- ഇസ്ലാമിക ഉപചാര നാമങ്ങൾ ഉപയൊഗീക്കാൻ പാടില്ല ( സാഹിബ്‌, ഷൈഖ്, ജനാബ് എന്നിങ്ങിനെ )

24 – ഇസ്ലാമിക മുദ്രണങ്ങലോ കൊത്തുവേലകളോ പരിശീലിക്കാനോ ഉപയോഗിക്കാനോ പാടില്ല.

25 – ആയുധങ്ങൾ കൈവശം വെയ്ക്കാനോ അത് ഉപയോഗിക്കുന്നത് പരിശീലിക്കാനോ പാടില്ല.

26- കുട്ടികളെ ഖുർആൻ പഠിപ്പിക്കാൻ പാടില്ല.

27 – ഒരു മുസ്ലിം വഴിപോക്കൻ ആവശ്യപ്പെട്ടാൽ അയാള്ക്ക് 3 ദിവസത്തേക്ക് താമസവും ഭക്ഷണവും മറ്റും നല്കണം.

28 – മുസ്ലിം അടിമയെ വാങ്ങാൻ അനുവാദം ഇല്ല. (പരിചാരകരായി -housemaid മുസ്ലിമുകളെ നിയമിക്കാൻ പാടില്ല എന്ന് വിവക്ഷ )

29 – മുസ്ലിമുകല്ക്കായി നിശ്ചയിച്ച അടിമകളെ സ്വന്ത്തമാക്കാൻ അവകാശമില്ല.

30 – മുസ്ലിമുകളെ ജോലിക്കാരായി നിയമിക്കാനോ അവരെ ഭരിക്കാനോ പാടില്ല.

31 – മുസ്ലിമിനെ തല്ലാനോ ശാസിക്കാണോ പാടില്ല. (മുസ്ലിം എന്ത് കുറ്റം ചെയ്താലും ). അഥവാ അങ്ങിനെ ചെയ്‌താൽ ധിമ്മി എന്നാ പരിഗണന രദ്ദാകും (കൊന്നു കളയും എന്ന് വിവക്ഷ )

32 – സ്ഥലത്തെ ഏറ്റവും ഉയരം കുറഞ്ഞ മസ്ജിദിനെ കാലും താഴ്ത്തി മാത്രമേ ക്രിസ്ത്യൻ പള്ളികൾ നിലനില്ക്കാൻ പാടുള്ളൂ (ഈ പേരില് ഇസ്ലാമിക രാജ്യങ്ങളിൽ അനേകം പള്ളികളുടെ മിനാരങ്ങൾ പൊളിച്ചു കളയേണ്ടി വന്നിട്ടുണ്ട്. )

33 – മുസ്ലിമുകളുടെ ഭവനങ്ങളുടെ അതെ ഉയരത്തിലും വിസ്തീര്ന്നത്തിലും വീട് വെയ്ക്കാൻ പാടില്ല

34 –
സ്വന്തം വീടിന്റെ പൂമുഖ വാതിൽ ഉയരം കുറച്ചുമാത്രമേ സ്ഥാപിക്കാവൂ,

ഓരോ ധിമ്മിയും സ്വ ഭവനത്തിൽ കുനിഞ്ഞുകൊണ്ട് മാത്രമേ പ്രവേശിക്കാവൂ, അത് ധിമ്മികൾ എന്നാ അവരുടെ താഴ്ന്ന നിലവാരത്തെ ഒര്മ്മപ്പെടുതാൻ വേണ്ടി ആണ്..
____________

ഇത്രയും ആണ് പ്രധാന നിബന്ധനകൾ.

ഇതൊനോട് കൂട്ടിച്ചേർത്ത് പല ഉപനിയമങ്ങളും പിന്നീട് ഇസ്ലാമിക ഭരണാധികാരികൾ കൊണ്ടുവന്നിട്ടുണ്ട്.

ഇസ്ലാമിക ശരിയത്ത് നിയമത്തിൻ കീഴിൽ ഒരു ക്രിസ്ത്യാനി ജീവിക്കണമെങ്കിൽ ഈ പറഞ്ഞ നിയമങ്ങൾ (ചുരുങ്ങിയത് ) പാലിച്ചേ പറ്റൂ

ഇനി, ഒരു മുസ്ലിമിന്റെ ആക്രമണത്തിൽ ഒരു ധിമ്മി മരിച്ചാലോ…?
ഹദീസ് വായിക്കാം..

Narrated ‘Amr b. Suh’aib:

On his father’s authority, said that his grandfather reported that the value of the blood-money at the time of the Messenger of Allah (ﷺ) was eight hundred dinars or eight thousand dirhams, and the blood-money for the people of the Book was half of that for Muslims.

Reference : Sunan Abi Dawud 4542
In-book reference : Book 41, Hadith 49

ഇസ്ലാമിക ഭരണത്തിന്റെ കീഴിൽ ക്രിസ്ത്യാനികളും മറ്റു ന്യൂനപക്ഷങ്ങളും പണ്ട് ജീവിച്ചിരുന്നത് സ്വർഗ്ഗതുല്യം ആയിരുന്നു, ഇനിയും അങ്ങിനെ തന്നെ ആവും എന്ന് വാ തോരാതെ സംസാരിക്കുന്ന ദാവക്കാർ മനപ്പൂർവ്വം മറച്ചുപിടിക്കുന്ന ഒരു സത്യമാണ് ഇവിടെ അനാവരണം ചെയ്തത്.

മുഹമ്മദ്‌ നബിയുടെ മരണശേഷം സമീപ രാജ്യങ്ങൾ ആക്രമിച്ചു കീഴടക്കി അവയെ ഇസ്ലാമികവൽക്കരിച്ചു മുന്നേറിയ ഖലിഫ ഉമർ ദാമാസ്കസ്സിലെ ക്രിസ്ത്യാനികൾക്ക്, തുടർന്നും ക്രിസ്ത്യാനിയായി (ധിമ്മി) തന്റെ ഇസ്ലാമിക ഭരണത്തിൻ കീഴിൽ ജീവിക്കണമെങ്കിൽ അനുസരിക്കേണ്ടിവരുന്ന ഇസ്ലാമിക നിയമ ചട്ടങ്ങളാണ് മേൽപ്പറഞ്ഞ ഉടമ്പടിയിലുള്ളത് ( ഉമയ്യാദ് ഖലീഫ ഉമർ രണ്ടാമന്റെ കാലത്താണ് ഈ ഉടമ്പടി സ്ഥാപിച്ചത് എന്ന് മറ്റൊരു വാദവും ഇസ്ലാമിൽ ഉണ്ട് )

ഇത് വായിച്ചപ്പോൾ നിങ്ങൾക്കുതന്നെ മനസ്സിലായിക്കാണുമല്ലോ എത്രമാത്രം നരകയാതനകൾ അനുഭവിച്ചതുമൂലമാണ് ക്രിസ്ത്യാനികൾ കുരിശുയുദ്ധത്തിന് ഇറങ്ങി പുറപ്പെട്ടതെന്നു..

ഇനി നമുക്ക് കുരിശു യുദ്ധങ്ങളെക്കുറിച്ചു മനസിലാക്കാം.

എന്താണ് കുരിശു യുദ്ധം?

മുസ്ലീങ്ങളുടെ കൈയ്യില്‍ നിന്നും തിരുക്കല്ലറയും മറ്റ് വിശുദ്ധസ്ഥലങ്ങളും വീണ്ടെടുക്കുന്നതിനും മുഹമ്മദീയാക്രമണത്തില്‍ നിന്നും പശ്ചിമയൂറോപ്പിനെ സംരക്ഷിക്കുന്നതിനും വേണ്ടി മദ്ധ്യകാലയുഗത്തില്‍ മാര്‍പ്പാപ്പാമാരുടെ അനുഗ്രഹ ആശിര്‍വാദത്തോടു കൂടി നടത്തപ്പെട്ട ഐതിഹാസിക സമരമുന്നേറ്റങ്ങളെയാണ് കുരിശു യുദ്ധങ്ങള്‍ എന്ന പേരില്‍ ലോകം വിളിക്കുന്നത്.

ഇതില്‍ പങ്കെടുത്തവര്‍ക്കെല്ലാം തന്നെ ആദ്ധ്യാത്മികവും ഭൗതീകവുമായ ധാരാളം ആനുകൂല്യങള്‍ മാര്‍പ്പാപ്പാമാര്‍ നല്‍കി. പാപങ്ങള്‍ ഏറ്റ് പറഞ്ഞ കുരിശു യോദ്ധാക്കള്‍ക്ക് പ്രായ്ശ്ചിത്ത പ്രവര്‍ത്തികളില്‍ നിന്നും ഒഴിവ് കൊടുത്തു. കുരിശുയുദ്ധങ്ങള്‍ക്ക് പുറപ്പെടുന്നവരുടെ സ്വത്ത് വകകള്‍ സംരക്ഷിക്കുന്നതിനുളള ബാദ്ധ്യത സഭാധികാരികള്‍ ഏറ്റെടുത്തു. അത്തരം സ്വത്തുക്കളില്‍ കൈവെക്കുന്നവരെ മുടക്ക് കല്‍പ്പിച്ചു. അവരുടെ കടബാദ്ധ്യതാ കാലാവധികള്‍ നീട്ടിക്കൊടുക്കുകയും കൂടാതെ കുരിശുയുദ്ധങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് മറ്റ് കേസുകള്‍ നിലവിലുണ്ടെങ്കില്‍ അത് വിധിക്കുവാന്‍ സഭാകോടതിക്ക് മാത്രമേ അധികാരമുളളൂ എന്ന നിയമവും കൊണ്ടുവന്നു.

കുരിശു യുദ്ധത്തിന് പോകുവാന്‍ വൃതമെടുത്തിരുന്നവരെ കുരിശുയോദ്ധാക്കള്‍ എന്ന് വിളിച്ചു വന്നു. വ്രതത്തിന്‍റെ അടയാളമായ് കുരിശടയാളം പതിച്ച ഒരങ്കിയും ഇവരുടെ വസ്ത്രത്തിന്‍റെ ഭാഗമാണ്. പ്രസ്തുത വിഷയങ്ങള്‍ പ്രതിപാദിക്കുന്ന പെയിന്‍റിംഗുകള്‍ നോക്കുക. വാഗ്ദാനം നടത്തിയ ശേഷം യുദ്ധത്തിന് പോകാതിരുന്നവര്‍ സഭാഭ്രഷ്ടരാക്കപ്പെട്ടു. പ്രശസ്തിക്കും ഭൗതിക നേട്ടങ്ങള്‍ക്കുമായ് കുരിശുയുദ്ധത്തിന് പോകുന്ന പ്രവണതയെ ഊര്‍ബന്‍ രണ്ടാമന് ‍(1088–1099) മാര്‍പ്പാപ്പ ശക്തമായ് എതിര്‍ത്തു. ആര്‍ഭാടവും ആഡംബരവും ഒഴിവാക്കുവാന്‍ ഏവുജിന്‍ മൂന്നാമന്‍ പാപ്പായും (1145–1153) ആഹ്വാനം ചെയ്തു.

ഇനി കുരിശ്ശുയുദ്ധത്തിന്‍റെ കാരണങളിലേക്ക് നമുക്കൊന്ന് നോക്കാം.

ഏഴാം നൂറ്റാണ്ടില്‍ തന്നെ അറബികള്‍ പാലസ്ഥീന്‍ കീഴടക്കിയെങ്കിലും പരസ്പര ധാരണയുടെ പുറത്ത് ക്രിസ്തു വിശ്വാസികള്‍ക്ക് തിരുക്കല്ലറയും മറ്റ് സ്ഥലങ്ങളും സന്ദര്‍ശിക്കുന്നതിന് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പതിനൊന്നാം നൂറ്റാണ്ടിന്‍റെ ആരംഭകാലത്ത് സെലൂഷ്യന്‍ തുര്‍ക്കികളുടെ മുന്നേറ്റത്തെത്തുടര്‍ന്ന് തീര്‍ത്ഥാടനങ്ങളെ നിയന്ത്രണത്തിന്‍റെ പരിധിയില്‍ കൊണ്ടുവന്നു. AD 1010 ല്‍ കാലിഫ് ആയിരുന്ന ഹക്കിം തിരുക്കല്ലറയുടെ മുകളില്‍ നിലനിന്നിരുന്ന ദൈവാലയം നിശ്ശേഷം നശിപ്പിച്ചു. AD 1071ലെ മാന്‍സികാര്‍ട്ട് യുദ്ധത്തില്‍ തുര്‍ക്കികള്‍ ബൈസന്‍റെയിന്‍ സാമ്രാജ്യത്തിന്‍റെ മേല്‍ നിര്‍ണായക വിജയം നേടിയതോടെ തീര്‍ത്ഥാടന യാത്രകള്‍ കൂടുതല്‍ ദുഷ്കരമായി. ഇത് കുരിശ്ശുയുദ്ധം ആരംഭിക്കുന്നതിനുളള കാരണങ്ങളില്‍ പ്രഥമമായതിലൊന്നാണ്.

കൂടാതെ സെലൂഷ്യന്‍ സാമ്രാജ്യത്തിന്‍റെ സുല്‍ത്താനായ മാലിക് ഷാ (1072–1092) അന്തരിച്ചതോടെ അദ്ദേഹത്തിന്‍റെ അമീര്‍മാര്‍ സിറിയ പാലസ്ഥീന്‍ തുടങ്ങിയ ദേശങ്ങളിലെ ക്രിസ്ത്യന്‍ വിഭാഗത്തിനെതിരെ ആക്രമണം അഴിച്ച് വിട്ടതോടു കൂടി പ്രശ്നങ്ങള്‍ വീണ്ടും സങ്കീര്‍ണമായി. 1071 ല്‍ തുര്‍ക്കികള്‍ ജറുസലേം കീഴടക്കി. തിരുക്കല്ലറയും മറ്റ് സ്ഥലങളും സന്ദര്‍ശിക്കുന്നവരില്‍ നിന്നും ഭീമമായ നികുതി ഏര്‍പ്പെടുത്തിത്തുടങ്ങി. കൂടാതെ തീര്‍ത്ഥാടകര്‍ കൊളളയടിക്കപ്പെടുകയും കൊല്ലപ്പെടുകയുമുണ്ടായി.

ഇത്രയൊക്കെയായാലും പ്രാകൃതരായ അറബികളുടെയത്ര ഉപദ്രവകാരികള്‍ ആയിരുന്നില്ല തുര്‍ക്കികള്‍. സിറിയയിലും ഏഷ്യാമൈനറിലും വ്യാപകമായ് വര്‍ദ്ധിച്ചു വരുന്ന മുസ്ളീം ആക്രമണങ്ങളും ഒരു യുദ്ധത്തിന്‍റെ അനിവാര്യതയിലേക്ക് അപകടമാം വിധം സ്ഥിതിഗതികളെത്തിച്ചു. പശ്ചിമയൂറോപ്പിന്‍റെ വര്‍ദ്ധിതമായ് വരുന്ന ശക്തിയും കാരണങ്ങളിലൊന്നാണ്.

200 കൊല്ലത്തോളം സാരസന്‍മാര്‍ മഗ്യാറുകള്‍ വൈക്കിംഗുകള്‍ (നമ്മള്‍ മൊബൈലില്‍ ഉപയോഗിക്കുന്ന ബ്ലൂടൂത്ത് എന്ന സാങ്കേതികവിദ്യ ഹാരോള്‍ഡ് ബ്ലൂടൂത്ത് എന്ന വൈക്കിംങ് നേതാവിന്‍റെ പേരില്‍ നിന്നാണെടുത്തതെന്ന് സാന്ദര്‍ഭികമായ് പറഞ് പോകട്ടെ) തുടങ്ങിയവരില്‍ നിന്നും ആക്രമണങള്‍ നേരിട്ട യൂറോപ്പ് 11 നൂറ്റാണ്ടയതോടെ പുതിയൊരു യുഗത്തിലേക്ക് കാലെടുത്ത് വെച്ചു.

വൈക്കിംങുകളും മഗ്യാര്‍കളും ക്രിസ്തുമതം സ്വീകരിക്കുകയും ഫ്യൂഡല്‍ പ്രഭുക്കന്‍മാര്‍ തങ്ങളുടെ പ്രവ്യശ്യകളില്‍ സമാധാനം പുനസ്ഥാപിക്കുകയും ചെയ്ത ചുറ്റുപാടില്‍ കച്ചവടങ്ങള്‍ പുതുജീവന്‍ കൈക്കൊളളുകയും സാമ്പത്തികമായ് സാമ്രാജ്യം ഉയരുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ സ്പെയിനിലും സിസിലിയയിലും മുസ്ളീങ്ങള്‍ക്കെതിരായ യുദ്ധം രൂക്ഷമായി. 1085 ല്‍ സ്പെയിനിലെ ടെലോദോയും 1087 ല്‍ അറബി കേന്ദമായ മഹ്ദിയായും പിടിച്ചെടുത്തു. 1091ഓടെ സിസിലിയയില്‍ നിന്നും മുഹമ്മദീയ അധിനിവേശങള്‍ പിന്‍മാറപ്പെട്ടു. കുഴപ്പക്കാരും അക്രമകാരികളുമായിരുന്ന ഫ്യൂഡല്‍ പ്രഭുക്കന്‍മാരുടെ ശല്യം ഒഴിവാക്കാന്‍ അര്‍ബന്‍ പാപ്പാ കുരിശുയുദ്ധങ്ങളുടെ പേര് പറഞ്ഞ് അവരെ പൗരസ്ത്യ ദേശത്തേക്ക് അയച്ചതാണെന്ന വാദവും നിലവിലുണ്ട്. മറ്റൊരു വാദം തന്‍റെ നേതൃത്വത്തില്‍ ക്രൈസ്തവ ശക്തികളെ ഒന്നായ് സംഘടിപ്പിച്ച് ഒരു ഏകീക്യത ക്രൈസ്തവലോകത്തിന്‍റെ നിര്‍മാണമായിരുന്നു ലക്ഷ്യമെന്നും കരുതുന്ന നിരീക്ഷകരുണ്ട്. എന്നാല്‍ ഈ വാദങ്ങള്‍ക്കൊന്നും മതിയായ തെളിവുകള്‍ ഇല്ല. കുരിശുയുദ്ധങ്ങളുടെ ആസന്ന കാരണമായ് ചൂണ്ടിക്കാണിക്കപ്പെടുന്നത് ബൈസന്‍റിയന്‍ ചക്രവര്‍ത്തിയായിരുന്ന അലക്സിയൂസ് കോംനിനൂസിന്‍റെ (1081-1118) സഹായാഭ്യര്‍ത്ഥനയാണ്.അതിനും മുന്‍പ് 1071 ലെ മാന്‍സിക്കര്‍ട്ട് യുദ്ധത്തില്‍ ബൈസന്‍റിയന്‍ സൈന്യം പരാജയപ്പെട്ടതിനേത്തുടര്‍ന്ന് പൗരസ്ത്യ ക്രൈസ്തവരാജ്യങ്ങളില്‍ നിന്നും തുടരെത്തുടരെ സഹായാഭ്യര്‍ത്ഥനകള്‍ അന്നത്തെ മാര്‍പ്പാപ്പയായിരുന്ന ഗ്രിഗറി ഏഴാമന് (1073-1085) ലഭിച്ചിരുന്നു. തന്‍റെ ആശ്രിതരായ പ്രഭുക്കന്‍മാരുടെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ രൂപീകരിച്ച് ബൈസന്‍റിയന്‍ സൈന്യത്തെ സഹായിക്കാനുളള ഒരു പദ്ധതിക്ക് 1074ല്‍ മാര്‍പ്പാപ്പാ രൂപം കൊടുത്തതുമാണ്‌. ഇതിന്‍റെ കൂടെത്തന്നെ തിരുക്കല്ലറയിലേക്ക് ഒരു സന്ദര്‍ശനവും പദ്ധതിയിലുള്‍പ്പെട്ടിരുന്നു.ഏതായാലും ഈ പദ്ധതി പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരുവാനുളള നടപടികള്‍ ആരംഭിച്ചത് ഊര്‍ബന്‍ രണ്ടാമന്‍റെ(1088–1099) കാലത്ത് അലക്സിയൂസ് ചക്രവര്‍ത്തിയുടെ അഭ്യര്‍ത്ഥനയേത്തുടര്‍ന്നാണ്.‍ പക്ഷേ ചക്രവര്‍ത്തിയുടെ സഹായാഭ്യര്‍ത്ഥനയെ സൂചിപ്പിക്കുന്ന കത്ത് ഇന്ന് അതിന്‍റെ മൂലരൂപത്തില്‍ ചരിത്രകാരന്‍മാര്‍ക്ക് കണ്ടു കിട്ടിയിട്ടില്ല.

തുര്‍ക്കികളുടെ ആക്രമണങ്ങള്‍ക്ക് നിരന്തരമായ് വിധേയമായിക്കൊണ്ടിരുന്ന ബൈസന്‍റിയന്‍ സാമ്രാജിത്വത്തിന്‍റെ അക്കാല ചരിത്രം പഠിക്കുബോള്‍ നമുക്ക് വ്യക്തമാകുന്ന വസ്തുത മൃഗതുല്യരായ മുസ്ളീം അക്രമകാരികളില്‍ നിന്ന് വിശുദ്ധസ്ഥലങളും മതഭ്രാന്ത് പിടിച്ച് കാഫിറുകളെ ‘കൊന്ന് കൂട്ട് കൊന്ന് കൂട്ട് ‘ എന്നാക്രോശിക്കുന്ന കിത്താബിന്‍റെ അനുയായികളില്‍ നിന്നും പശ്ചിമയൂറോപ്പിനെ രക്ഷിക്കുക എന്നതായിരുന്നു കുരിശുയുദ്ധങ്ങളുടെ ആത്യന്തിക ലക്ഷ്യം.

ആഹ്വാനങ്ങള്‍

AD 1000 – ആണ്ടില്‍ സില്‍വെസ്റ്റര്‍ മാര്‍പ്പാപ്പ ഇസ്ലാം ആക്രമണകാരികള്‍ അനവധി ക്രിസ്ത്യാനികളെ അറുത്ത് കൊന്നപ്പോള്‍ ക്രിസ്തുവിന്‍റെ പടയാളികളെ ഉണരുവിന്‍ എന്ന് ഉദ്ഘോഷിച്ചു. കടന്നെത്തുന്ന പ്രവിശ്യകളിലെ സംസ്കാരങ്ങളെ തച്ച് തകര്‍ക്കുന്ന മതം മുഴുവനും അല്ലാഹുവിന്‍റേത് ആകുന്നത് വരെ ഇതര മതസ്ഥരുടെ ജീവനെടുക്കാന്‍ ആഹ്വാനവും പ്രചോദനവും പകര്‍ന്നു നല്‍കിയ മുഹമ്മദ് എന്ന കൊലപാതകിയാല്‍ സ്ഥാപിതമായ മതത്തിന്‍റെ വക്താക്കളില്‍ ഒരുവനായ കാലിഫ് ഹക്കീം AD 1010 ല്‍ തിരുക്കല്ലറയുടെ ദൈവാലയം എന്നപേരില്‍ ക്രിസ്ത്യാനികള്‍ പാവനവും ചരിത്രത്തിലേക്കുളള ഒരു സ്മാരകവും തീര്‍ത്ഥാടനത്തിന് ഉപയോഗിക്കുന്നതുമായ തിരുക്കല്ലറയുടെ ദൈവാലയം തീര്‍ത്ഥാടനത്തിന് വന്ന ക്രിസ്ത്യാനികളുടെ ജീവനടക്കം നശിപ്പിച്ചപ്പോള്‍ സെര്‍ജിയൂസ് നാലാമന്‍ (1009–1012) ഇത്തരമൊരു ആഹ്വാനം നടത്തി.

എണ്ണമില്ലാത്ത അനേകം ജീവനുകള്‍ അളളാഹു എന്ന് പേരായ അറബി ഗോത്ര ദേവന്‍റെ പേരില്‍ മുസ്ലീങ്ങള്‍ നശിപ്പിക്കുന്നതറിഞ്ഞ ഗ്രിഗറി ഏഴാമന്‍ (1073–1085) മരണത്തിന് തൊട്ട് മുന്‍പ് ഇപ്രകാരം പറഞു. ”പ്രപഞ്ചം മുഴുവനും ഭരിക്കുന്നതിനേക്കാള്‍ വിലപെട്ടതായ് ഞാന്‍ കരുതുന്നത്, ഞാന്‍ ആഗ്രഹിക്കുന്നത്, വിശുദ്ധസ്ഥലങളും നമ്മുടെ ജനതയുടെ ജീവന്‍ സംരക്ഷിക്കുന്നതിനുമാണ്. എന്‍റെ ജീവനെ ഞാന്‍ അപകടപ്പെടുത്തുന്നതിനാണ്.” AD 1095 നവംബര്‍ 18 തിയതി ക്ളെര്‍മോണ്‍ എന്ന സ്ഥലത്ത് കൂടിയ കൗണ്‍സിലില്‍ ആണ് ആദ്യമായിട്ട് കുരിശ്ശുയുദ്ധങ്ങളുടെ ആവശ്യകത അവതരിപ്പിക്കപ്പെട്ടത്. അര്‍ബന്‍ രണ്ടാമന്‍ പാപ്പ തുര്‍ക്കികളുടെ ഖുറാനിക പ്രബോധനപ്രകാരം ജീവന്‍ നഷ്ടപ്പെട്ട ക്രിസ്ത്യാനികളേയും തച്ച് തകര്‍പ്പെട്ട ദൈവാലയങ്ങളേയും പരാമര്‍ശിച്ചു.

കുരിശുയുദ്ധത്തിലേക്ക് ചരിത്രം നടന്നടുക്കുകയാണ്‌. ബൈസന്‍റൈന്‍ ക്രിസ്ത്യാനികളില്‍ നിന്നു മാത്രമല്ല വിശുദ്ധനാട്ടിലെ ക്രിസ്ത്യാനികളില്‍ നിന്നും സഹായാഭ്യര്‍ത്ഥന വന്ന് ചേര്‍ന്നിരുന്നതായ് പതിമൂന്നാം നുറ്റാണ്ടിലെ രേഖകള്‍ പറയുന്നു. ടാറൊന്‍റൊയിലെ ബൊഹമണ്ട് ബൈസന്‍റൈന്‍ കാര്‍ക്കെതിരെ നടത്തിയ പരാമര്‍ശങള്‍ അതിലേക്കും വിരല്‍ ചൂണ്ടുന്നു . കാരണം കുരിശ്ശു യുദ്ധങ്ങളെ ഒറ്റിയത് അവരാണെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.
കൂടാതെ മുസ്ലീം ഭീകരാക്രമണത്തിനു കീഴെ ഞരങ്ങുന്ന ക്രിസ്ത്യാനികളെ രക്ഷിക്കാന്‍ സൈന്യത്തെ അയച്ച് തരണമെന്ന് ഉളള ജെറുസെലേം പാത്രിയാര്‍ക്കീസിന്‍റെ കത്ത് പീറ്റര്‍ സന്യാസി മാര്‍പ്പാപ്പയെ ഏല്‍പ്പിച്ചതായും പറയുന്നു.

കുരിശ്ശുയുദ്ധം ക്രമത്തില്‍ താഴെ കൊടുക്കുന്നു കാലഘട്ടം, കാരണം അടക്കം.

ഒന്നാം കുരിശ്ശുയുദ്ധം

അര്‍ബന്‍ പാപ്പായുടെ അഭ്യര്‍ത്ഥന പ്രചോദനം നല്‍കിയതിന്‍റെ ഫലമായ് ആദ്യം രംഗത്തിറങ്ങിയത് വേണ്ടത്ര ആയുധങ്ങളില്ലാത്ത കുറെ സാധാരണ തീര്‍ത്ഥാടകര്‍ ആണ്.

എന്നാല്‍ മുസ്ലീങ്ങള്‍ ഇവരില്‍ ഏറിയ പങ്ക് ആളുകളേയും വധിക്കുകയും ബാക്കിയുളളവരെ അടിമകളായ് പിടിക്കുകയും ചെയ്തു. നിസ്സാരം ചിലര്‍ മാത്രമാണ് അതിജീവിച്ചത്. ഇവരില്‍ പ്രധാന വിഭാഗത്തെ നയിച്ച പീറ്റര്‍ സന്യാസി വീണ്ടും ജനങ്ങളെ ഒരുമിപ്പിച്ച് ചേര്‍ത്ത് പ്രഭുക്കന്‍മാരുടെ സൈന്യവുമായ് കലര്‍ന്ന് നാല് വിഭാഗങ്ങളായ് യുദ്ധത്തിനിറങ്ങി. ഗോഡ്ഫ്രേയുടെ നേതൃത്വത്തിലുളള ആദ്യ വിഭാഗം ഉത്തര ഫ്രാന്‍സില്‍ നിന്നും ഡാന്യൂബ് താഴ്‌വരയിലൂടെയും, റെയ്മണ്ട് പ്രഭുവിന്‍റെ നേത്യുത്തത്തിലുളള സേന ദക്ഷിണ ഫ്രാന്‍സില്‍ നിന്നും ബാള്‍ക്കണ്‍ പ്രവിശ്യവഴിയും സ്റ്റിഫന്‍ പ്രഭുവും റോബര്‍ട്ട് പ്രഭുവും നേതൃത്വ നിര അലങ്കരിച്ച മൂന്നാം വിഭാഗം മദ്ധ്യ ഫ്രാന്‍സില്‍ നിന്നും ഇറ്റലിയും ഗ്രീസും വഴിയും ബൊഹമണ്ട് പ്രഭുവിന്‍റെ സേന ദക്ഷിണ ഇറ്റലി മുതല്‍ ഗ്രീസ് വഴിയും നീങ്ങി. ഇവരെല്ലാം കോണ്‍സ്റ്റാന്‍ഡിനോപ്പിളില്‍ ഒന്ന് ചേര്‍ന്നു.

തുര്‍ക്കികളില്‍ നിന്നും വീണ്ടെടുക്കുന്ന പ്രദേശങ്ങള്‍ ബൈസന്‍റൈന്‍ സാമ്രാജ്യത്തിന് തിരിച്ച് നല്‍കുമെന്ന് ഓരോരുത്തരെക്കൊണ്ടും ചക്രവര്‍ത്തി അലക്സിയൂസ് കോംനേസൂസ് പ്രതിജ്ഞ ചെയ്യിപ്പിച്ചു (ലോകചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത ഒരു പ്രതിജ്ഞയാണത്. ഒരു പോരാളിയും സ്വന്തം കാര്യലാഭങള്‍ക്കായിരുന്നില്ല മുന്‍തൂക്കം നല്‍കിയിരുന്നത്. ഒരു പൊതുശത്രുവിനെ നേരിടുവാനായ് സ്വന്തം ജീവന്‍ ബലി കഴിക്കുവാനാണവര്‍ വന്ന് ചേര്‍ന്നത്.

AD 1097ല്‍ നിഖ്യാ പിടിച്ചടക്കി ഗ്രീക്ക്കാര്‍ക്കു നല്‍കി. അതേകൊല്ലം തന്നെ സിറിയയിലെ എദ്ദേസാ കുരിശ്ശുയുദ്ധ പോരാളികള്‍ക്ക് കീഴടങി. AD 1098 ലെ നീണ്ടു നിന്ന ഉപരോധത്തിന് ശേഷം അന്ത്യോക്യയയും . അധികം പ്രയാസം കൂടാതെ ജെറുസലേമും വീണ്ടടുത്തു. പിന്നീട് കുരിശുയുദ്ധ പോരാളികളുടെ ആസ്ഥാനമായ് പ്രശോഭിച്ചത് ഈ ദേശങ്ങള്‍ ആണ്. ഈ കാലത്തിനുളളില്‍ തന്നെ AD 1097ല്‍ ഡോറിലോവത്ത് വെച്ച് ഏഷ്യാമൈനറിലെ തുര്‍ക്കിപ്പടയേയും , 1098ല്‍ അന്ത്യോക്യയില്‍ വെച്ച് സിറിയന്‍ തുര്‍ക്കികളേയും 1099 ല്‍ ആസ്കലോണില്‍ വെച്ച് ഈജിപ്ഷ്യന്‍ തുര്‍ക്കികളെയും കുരിശു യോദ്ധാക്കള്‍ കീഴടക്കി.
മദ്ധ്യപൂര്‍വദേശങ്ങളിലെ യോദ്ധാക്കള്‍ കടല്‍മാര്‍ഗ്ഗവും കടന്നെത്തി. AD 1098bല്‍ ജനോവക്കാരും 99bല്‍ പീസാക്കാരും അതിന് ശേഷം വെനീഷ്യയില്‍ നിന്നും നോര്‍വേയില്‍ നിന്നും യോദ്ധാക്കള്‍ വന്ന് ചേര്‍ന്നു. നാവിക വിധക്തരായ ഇവര്‍ മൂലം തീരദ്ദേശ പ്രദേശങ്ങളുടെ കീഴടക്കല്‍ താരതമ്യേന സുഗമം ആയി. ഇതിനിടെ ജെറുസലേം കീഴടങ്ങിയെന്ന ഒരു ശ്രുതി കേട്ട് ഇറങ്ങിപ്പുറപ്പെട്ട ബര്‍ഗീക്കാരും, ലെബാര്‍ഡുകളും , പോയറ്റേവിന്‍കാരും, ജര്‍മന്‍കാരും 1101ല്‍ ഏഷ്യമൈനര്‍ കടക്കവേ തുര്‍ക്കികളാല്‍ നിശ്ശേഷം ഒന്നൊഴിയാതെ കൊല്ലപ്പെട്ടു. ഒന്നാം കുരിശ്ശുയുദ്ധം ഇവിടെ തീരുന്നു. ആധികാരികമായ വിജയം ഈ യുദ്ധത്തില്‍ ക്രിസ്ത്യാനികള്‍ നേടിയെങ്കിലും മുസ്ലീങ്ങളേക്കാള്‍ എണ്ണത്തില്‍ ജീവന്‍ ബലി കൊടുത്തത് ക്രിസ്ത്യാനികള്‍ ആയിരുന്നു.

രണ്ടാം കുരിശുയുദ്ധം

AD 1144 ല്‍ തുര്‍ക്കികള്‍ വീണ്ടും എദ്ദേസാ പിടിച്ചടക്കി. ഇതറിഞ എവുജിന്‍ മൂന്നാമന്‍ മാര്‍പ്പാപ്പ ക്ളയര്‍ വോയിലെ വി.ബര്‍ണാദിന്‍റെ അഭ്യര്‍ത്ഥന സ്വീകരിച്ചതിന്റെ ഫലമായ് ഫ്രാന്‍സിലെ രാജാവായ ലൂയിസ് ഏഴാമനും ജര്‍മനിയിലെ കോണ്‍റാഡ് മൂന്നാമനും കൂടിയാണ് ഇപ്രാവശ്യം രംഗത്തിറങ്ങിയത്. കരമാര്‍ഗ്ഗം ഇരു സൈന്യങളും ഡാന്യൂബ് താഴ്വാരം വഴി സഞ്ചരിച്ച്‌ കോണ്‍സ്റ്റാന്‍ഡിനോപ്പിള്‍ കടന്നു. പുറപ്പെട്ടത് ഒരുമിച്ച് ആയിരുന്നുവെങ്കിലും ഏഷ്യാമൈനറില്‍ വെച്ച് മുസ്ലീം തുര്‍ക്കികളുമായ് ഏറ്റുമുട്ടിയത് വെവ്വേറെ ആയിരുന്നു. കോണ്‍റാഡിന് തന്‍റെ സൈന്യത്തില്‍ മുക്കാലും നഷ്ടപ്പെട്ടു . ലൂയിസിന്‍റെ സൈന്യവും പരാജയപ്പെട്ടു. സൈന്യത്തിലെ സിംഹഭാഗവും നഷ്ടപ്പെട്ടു. അദാലിയായില്‍ വന്നെത്തി അവിടെ വച്ച് ഇരു സൈന്യവും ഒരുമിച്ചു മടക്കയാത്രയില്‍ സിറിയയില്‍ വെച്ച് ഡമാസ്കസിന് മേല്‍ ഒരു ആക്രമണം നടത്തിയെങ്കിലും ഫലം പരാജയം തന്നെയായിരുന്നു.
രണ്ടാം കുരിശ്ശുയുദ്ധം ഫലത്തില്‍ പരാജയം ആണ്. ‌ അനവധി ക്രിസ്ത്യാനികള്‍ നല്ലൊരു നാളെയ്ക്ക് വേണ്ടി ജീവന്‍ കളഞ്ഞു. ഇസ്ലാമിക അധിനിവേശത്തെ ചെറുത്ത് നില്‍ക്കുവാന്‍ അവര്‍ ജീവന്‍ ത്യജിച്ചതിന്റെ ഗുണഫലങള്‍ ആണ് ഇന്ന് നമ്മള്‍ ഇന്നനുഭവിക്കുന്നത്.

മൂന്നാം കുരിശുയുദ്ധം.

അലക്സാണ്ടര്‍ മൂന്നാമന്‍ മാര്‍പ്പാപ്പയുടെ (AD 1159-1181) കാലത്ത്‌ ലത്തീന്‍ സംസ്ഥാനങളുടെ സുരക്ഷയ്‌ക്ക് ഭീഷണി ആയി വീണ്ടും മുസ്ലീങ്ങള്‍ കടന്നുവന്നു. (ശ്രദ്ധിക്കുക. മുസ്ലീങ്ങള്‍ ആണ് ദീന്‍ വളര്‍ത്തുന്നതിന്‍റെ ഭാഗമായ് ആദ്യമേ കടന്ന് വന്നത്) . അനവധി വിശ്വാസികളും കുട്ടികളും അറുത്ത് കൊല്ലപ്പെട്ടു. സ്ത്രീകള്‍ മാനഭംഗത്തിന് ഇരയായി. പൗരാണികവും കലാനൈപുണ്യം നിറഞ്ഞതുമായ വാസ്തു വിസ്മയങ്ങള്‍ തകര്‍ക്കപ്പെട്ടു. ഇത്തരുണത്തിലാണ് അലക്സാണ്ടര്‍ പാപ്പ വീണ്ടും ഒരു കുരിശ്ശുയുദ്ധം തുടര്‍ച്ചയായ് ആഹ്വാനം ചെയ്യുന്നത്. പക്ഷേ ആരുമത് ചെവിക്കൊണ്ടില്ല. 1181 ശേഷം വീണ്ടും അഭ്യർത്ഥനകൾ ഉണ്ടായി.1187 ൽ സ്വലാഹുദ്ദീൻ വീണ്ടും ജെറുസലേം കീഴടക്കിയപ്പോൾ ആണ് പലർക്കും പരിതസ്ഥിതികളെ കുറിച്ച് ബോധം ഉണ്ടായത് അങ്ങനെ മൂന്നാം കുരിശു യുദ്ധത്തിന് ആരംഭം കുറിച്ചു . ജർമൻ ചക്രവർത്തിയായ ഫ്രഡറിക് ഒന്നാമന്‍ ഡാന്യൂബ് വഴി പുറപ്പെട്ടു. ബൈസന്റൈൻ ചക്രവർത്തിയുടെ എതിർപ്പിനെ മറികടന്ന് ബൈസന്റൈൻ സാമ്രാജ്യം മുറിച്ചുകടന്ന് ടർക്കി പിന്നിട്ടു മുന്നേറി. നിർഭാഗ്യവശാൽ സിസിലിയായില്‍ വച്ച് അദ്ദേഹം ഒരു നദിയിൽ മുങ്ങി മരിച്ചു . ഫ്രാൻസിലെ രാജാവ് ഫിലിപ്പ് അഗസ്റ്റിനും ഇംഗ്ളണ്ടിലെ റിച്ചാർഡ് ഒന്നാമനും കടൽമാർഗം പുറപ്പെട്ടു നേരത്തെ തന്നെ ആക്രയില്‍ താവളമടിച്ചിരുന്ന കുരിശുയോദ്ധാക്കളോടുകൂടി ഇരുവരും ചേർന്നു . ദീർഘമായ ഉപരോധത്തിനു ശേഷം ആക്ര കീഴടങ്ങി മറ്റുപല തീരപ്രദേശങ്ങളും റിച്ചാർഡ് കൈവശപ്പെടുത്തി. എന്നാൽ ജെറുസലേം ആക്രമിക്കാൻ അദ്ദേഹം ധൈര്യപ്പെട്ടില്ല. ഒടുവിൽ സലാഹുദ്ദീനുമായി ഒത്തുതീർപ്പിലെത്തി.

ജർമൻ കുരിശുയുദ്ധം (1197 – 1198) എന്നറിയപ്പെടുന്നതും ബാര്‍ബറോസയുടെ പുത്രനായ ഹെൻറി ആറാമന്‍ സംഘടിപ്പിച്ചതുമായ കുരിശുയുദ്ധത്തിന് പ്രായോഗിക വിജയം ഒന്നും ഉണ്ടായില്ല. യുദ്ധപര്യടനത്തിനായ് കപ്പൽ കയറും മുൻപ് ചക്രവർത്തി മരിച്ചു. ഇതറിഞ്ഞ് ചക്രവർത്തിക്കു മുൻപേ പുറപ്പെട്ട സേന തിരികെയെത്തി.

നാലാം കുരിശുയുദ്ധം

തീർത്ഥാടകർക്ക് ജറുസലേം സന്ദർശിക്കുവാനുള്ള അനുഭവം റിച്ചാർഡ് നേടിയിരുന്നു . എങ്കിലും വിശുദ്ധ സ്ഥലങ്ങൾ അപ്പോഴും മുസ്ലീങ്ങളുടെ അധീനതയിലായിരുന്നു. അതുകൊണ്ട് ആ പ്രദേശങ്ങൾ സ്വതന്ത്രമാക്കുന്നതിനായ് പുതിയ ഒരു ശ്രമം കൂടി നടത്തുവാൻ പോപ്പ് ഇന്നസെന്റ് മൂന്നാമൻ (1198__ 1216 ) തീരുമാനിച്ചു . 1298 ല്‍ അതിനുവേണ്ടി പ്രസംഗങ്ങളും പ്രചരണങ്ങളും തുടങ്ങി. നെവുല്ലയിലെ ഫള്‍ക്കിന്‍റെ പ്രേരണയ്ക്കു വഴങ്ങി ഷാംപെയിൻ പ്രവിശ്യ ആദ്യം മുന്നോട്ടുവന്നു കുറെ ഇറ്റാലിയന്‍ പ്രഭുക്കന്മാർ പോലീസിന്റെ ബോനിഫസിന്നേ‍റ നേതൃത്വത്തിലുള്ള ഫ്രഞ്ച് സൈന്യത്തിന്റെ കൂടെയും കൂടി എല്ലാവരും കൂടി കടല്‍മാർഗ്ഗം പോകാം എന്ന് തീരുമാനിച്ചു.

നാലാം കുരിശുയുദ്ധമാവട്ടെ, വഴിമാറി കോൺ‌സ്റ്റാന്റിനോപ്പിളിന്റെ പിടിച്ചടക്കലിൽ കലാശിച്ചു.കുരിശു യുദ്ധക്കാർ ബൈസന്റയിൻ സാമ്രാജ്യം ഭാഗികമായി നിയന്ത്രണം എറ്റെടുത്തു . ക്രിസ്ത്യൻ സഭ രണ്ടായി. കുരിശുയുദ്ധത്തിന്റെ ഭാഗമായി ഒമ്പത് യുദ്ധങ്ങളാണ് നടന്നത്. 1095 മുതൽ 1291 വരെയായിരുന്നു കുരിശു യുദ്ധങ്ങൾ അരങ്ങേറിയത്.പിൽക്കാലത്തുണ്ടായ കുരിശുയുദ്ധങ്ങൾ പലതും, മതപരവും സാമ്പത്തികവും രാഷ്ട്രീയവുമായ താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ മേൽപ്പറഞ്ഞ നാടുകൾക്കു പുറത്താണ് അരങ്ങേറിയത്. ഇതിനിവരെ പ്രേരിപ്പിച്ച ഘടകം തങ്ങൾ അനുഭവിച്ച ഇസ്‌ലാമികഭരണത്തിനു കീഴിലെ ദുരിതങ്ങൾ ലോകമെങ്ങും വ്യാപിക്കാതെ തടയുക എന്ന ലക്ഷ്യമായിരുന്നു..

വചനം – “മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നത്. ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്.” ( യോഹന്നാൻ 10 ; 10 )

നമ്മുടെ മക്കളെ കൊന്നു നമ്മുടെ വംശത്തെ നശിപ്പിച്ചുകൊണ്ടു നമ്മുടെ സ്ത്രീകളെ അടിമകൾ ആക്കി ഉപദ്രവിക്കുന്നതും, കൊള്ളയടിക്കുന്നതും കണ്ടു ഗതികെട്ടാണ് നമ്മുടെ പൂർവ്വികർ തിരിച്ചടി തുടങ്ങിയത്. എന്നിട്ടും എന്തുകൊണ്ടാണ് ക്രിസ്ത്യാനികള്‍ കുരിശുയുദ്ധങ്ങളുടെ പേരില്‍ ഇപ്പോഴും മാപ്പ് പറഞ്ഞു കൊണ്ട് നടക്കുന്നത്. നമ്മുടെ പൂർവികർ ആണ് നമുക്ക് വിശ്വാസം പകർന്നു തന്നത്.. അവരാണ് നമ്മുടെ ഇടയന്മാർ..

വചനം – “ഞാന്‍ നല്ല ഇടയനാണ്. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു.” ( യോഹന്നാൻ 10 ; 11 )

കാരണം നമ്മുടെ പൂർവ്വികന്മാർ നല്ല ഇടയന്മാർ ആയിരുന്നു.. അതുകൊണ്ടാണ് അവർ നമുക്കുവേണ്ടി സ്വന്തം ജീവൻ ബലിയർപ്പിച്ചുകൊണ്ട് കുരിശുയുദ്ധത്തിന് തയാറായത്.