കേന്ദ്ര സര്‍ക്കാരുമായുള്ള ബന്ധം വളര്‍ത്താനായി പ്രത്യേക പ്രതിനിധിയെ നിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. രാഷ്ട്രീയ നിയമനം ആയിരിക്കും ഇതെന്നണ് സൂചന. സിപിഎം മുന്‍ എംപിമാരായ കെഎന്‍ ബാലഗോപാല്‍, എ സമ്പത്ത് എന്നിവരെയാണ് ഈ തസ്തികതയിലേക്ക് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്നു കൂടുന്ന മന്ത്രിസഭാ യോഗത്തില്‍ ഇതിനെ സമ്പന്ധിക്കുന്ന ചര്‍ച്ച നടക്കും.