മൂലക്കല്ലുകളെ ഉപേക്ഷിക്കുന്ന പണിക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സഭയെന്ന സൗധത്തെ പണിതുയർത്താൻ നിയോഗിക്കപ്പെട്ട എല്ലാ പണിക്കാരും ചിന്തിക്കേണ്ട വസ്തുതയാണിത്. മൂത്താശാരി മാത്രമല്ല മേക്കാടും ചുമട്ടുകാരും എല്ലാം ഇത് ചിന്തിക്കേണ്ടിയിരിക്കുന്നു. എന്തെല്ലാം കാതലായ പ്രശ്നങ്ങളെയാണ് സഭ നേരിട്ടുകൊണ്ടിരിക്കുന്നത്. തൊഴിലില്ലായ്മ, പ്രവാസി വൽക്കരണം, ലൗജിഹാദ്, അവിവാഹിതരുടെ വർദ്ധനവ്, അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന അവസ്ഥ, വിശ്വാസത്തിനെതിരെ ഉള്ള പ്രലോഭനങ്ങളും ഭീഷണികളും പ്രചാരണങ്ങളും, വിശ്വാസം നഷ്ടപ്പെടുകയും സഭയിൽ നഗര കയും ചെയ്യുന്ന യുവത്വം തുടങ്ങിയ അടിയന്തര പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതിനുപകരം ഉപരിപ്ലവമായ പ്രവർത്തനങ്ങളുമായി കുറെപേരും തമ്മിൽ തല്ലും തൊഴുത്തിൽകുത്തും ആയി വേറെ കുറെ പേരും മാറിക്കഴിയുമ്പോൾ മൂല കല്ലുകൾ ഉപേക്ഷിക്കപ്പെടുന്നയാണെന്ന് ഓർത്തുകൊള്ളണം ഉപേക്ഷിക്കുന്നവയൊന്നും തിരികെ ലഭിക്കുകയില്ലെന്നും.
ഉപേക്ഷിക്കപ്പെടുന്ന മൂലക്കല്ലുകൾ ( ജൂലൈ 10 ബുധൻ )
