വത്തിക്കാൻ സിറ്റി: ആഗോളവത്കരണത്തിൽ തിരസ്കരിക്കപ്പെട്ട മുഴുവൻ മനുഷ്യരുടെയും പ്രതീകമാണു കുടിയേറ്റക്കാരും അഭയാർഥികളുമെന്ന് ഫ്രാൻസിസ് മാർപാപ്പ.
കുടിയേറ്റക്കാർക്കും അഭയാർഥികൾക്കുമായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പ്രത്യേകമായി അർപ്പിച്ച ദിവ്യബലിക്കിടെ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
കുടിയേറ്റക്കാരും മനുഷ്യരാണെന്ന് ഓർക്കണം. അവർ വെറും സാമൂഹികപ്രശ്നമല്ല. ആഗോളവത്കൃത സമൂഹത്തിൽ തിരസ്കരിക്കപ്പെട്ട മുഴുവൻ പേരുടെയും പ്രതീകമാണവർ. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി പുറപ്പെടുന്ന അവർ തടങ്കൽ പാളയങ്ങളിൽ പീഡനത്തിനിരയാകുന്നു. പ്രക്ഷുബ്ധമായ സമുദ്രത്തെ നേരിടേണ്ടിവരുന്നു. അവർ വഞ്ചിതരും മരുഭൂമിയിൽ മരണത്തെ നേരിട്ടവരുമാണ്. ദുർബലരും പാവങ്ങളുമായ അവരെ സഹായിക്കണം. – മാർപാപ്പ പറഞ്ഞു.