എറണാകുളം അതിരൂപതാ അറിയിപ്പുകൾ അഭിവന്ദ്യ സെബാസ്റ്രയന്‍ എടയന്ത്രത്ത് പിതാവും ജോസ് പുത്തന്‍ വീട്ടില്‍ പിതാവും ഇന്നലെ (7/7/2019 ) വൈകുന്നേരം മേജര്‍ ആര്‍ച്ചുബിഷപ് ഹൗസില്‍ വന്ന് അഭിവന്ദ്യ ആലഞ്ചേരി പിതാവിനോടും വൈദീകരോടുമൊപ്പം അത്താഴത്തില്‍ പങ്കെടുത്തു. തുടര്‍ന്ന്, അഭിവന്ദ്യ പിതാക്കന്‍മാര്‍ അരമനയിൽ താമസിക്കണമെന്ന വലിയ പിതാവിന്റെ അഭ്യര്‍ത്ഥന പിതാക്കാന്‍മാര്‍ സ്വീകരിച്ചെങ്കിലും സ്ഥിരമായി താമസിക്കുന്നില്ലെന്നും ഇടക്കിടെ വന്നുപൊയ്‌ക്കോളാമെന്നും അവര്‍ പറഞ്ഞു. അതനുസരിച്ചു ഇന്ന് രാവിലെ എടയന്ത്രത്ത് പിതാവ് ഐശ്വര്യഗ്രാമിലേക്കും പുത്തന്‍ വീട്ടില്‍ പിതാവ് നിവേദിതയിലേക്കും തിരിച്ചുപോയി ഈ വര്‍ഷത്തെ വിയാനി ഡേ ആചരണവും വൈദീകരുടെ ജൂബിലിയാഘോഷവും ആഗസ്റ്റ് 1-ാം തിയതി നടത്തുവാന്‍ നിശ്ചയിച്ചുവെങ്കിലും അഭിവന്ദ്യ ആലഞ്ചേരി പിതാവ് ചിക്കാഗോ സീറോ മലബാര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ പോകുന്നതിനാലും, തുടര്‍ന്നുള്ള ദിവസങ്ങളില്‍ പിതാക്കന്‍മാരുടെ ധ്യാനവും, സിനഡും നടക്കുന്നതിനാലും പ്രസ്തുത ആഘോഷം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചിരിക്കുന്നു. തീയതി പിന്നീട് അറിയിക്കുന്നതാണ്.