എറണാകുളം അതിരൂപതയിലെ അതി പ്രശസ്തവും പുരാതനകാലം മുതലേ പ്രാമാണ്യം കൽപ്പിക്കപ്പെടുന്നതുമായ ഇടവക പള്ളിയാണ് എഴുപുന്ന സെൻറ് റാഫേൽസ് ചർച്ച്. ഇത് എഴുപുന്ന പാറായി തരകൻമാരുടെ പള്ളിയാണ്. ഈ പള്ളിയുടെ പാരിഷ് കൗൺസിൽ അഭിവന്ദ്യ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് എതിരായ പ്രമേയത്തെ തള്ളിക്കളഞ്ഞു. ഇടവക പള്ളികളുടെ പാരിഷ് കൗൺസിലുകളിൽ പിതാവിനെ എതിരായ പ്രമേയങ്ങൾ അവതരിപ്പിച്ചു പാസാക്കുമെന്ന് വിമത പക്ഷത്തിന് അവകാശവാദത്തിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് ഇതിനെ കണക്കാക്കുന്നത്