ആലപ്പുഴ: കായംകുളത്ത് ദേശീയപാതയിൽ വാഹനാപകടത്തിൽ ആറു പേർക്കു പരിക്കേറ്റു. പുത്തൻ റോഡിനു സമീപം ലോറി കാറിലിടിച്ചാണ് അപകടമുണ്ടായത്.
രാവിലെ ഏഴരയോടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തുനിന്നു വന്ന ലോറി നിയന്ത്രണം വിട്ട് കാറിലിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ആറു പേർക്കാണു പരിക്കേറ്റത്. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണു റിപ്പോർട്ട്.