ജക്കാർത്ത: വൻ ഭൂകന്പത്തെ തുടർന്ന് ഇന്തോനേഷ്യയിൽ സുനാമി മുന്നറിയിപ്പ്. ഞായറാഴ്ചയാണ് റിക്ടർ സ്കെയിലിൽ 6.9 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
സുലവേസിക്കും മാലുക്കുവിനും ഇടയിൽ മൊളുക്ക കടലിൽ 24 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് അറിയിച്ചു. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.