ഏഥൻസ്: ശിഷ്യപ്രമുഖനും സഭയുടെ പ്രഥമ പാപ്പയുമായ വിശുദ്ധ പത്രോസിന്റെ തിരുശേഷിപ്പിന്റെ ഭാഗങ്ങൾ സമ്മാനിച്ച ഫ്രാൻസിസ് പാപ്പയുടെ നടപടിയിൽ അത്ഭുതം രേഖപ്പെടുത്തി കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമൻ.
‘റോമ സഭയുടെ സ്ഥാപകനായ വിശുദ്ധ പത്രോസിന്റെ തിരുശേഷിപ്പിന്റെ ഭാഗങ്ങൾ നൽകാനുള്ള ഫ്രാൻസിസ് പാപ്പായുടെ തീരുമാനം ഞങ്ങളെ അത്ഭുതപ്പെടുത്തി. ഞാൻ പോലും അത്ഭുതപ്പെട്ടു. ഫ്രാൻസിസ് പാപ്പ കോൺസ്റ്റാന്റിനോപ്പിൾ സഭയ്ക്കായി എടുത്ത ധീരമായ തീരുമാനവുമാണിത്. ഈ സാഹോദര്യസ്‌നേഹത്തിനു മുന്നിൽ ഞങ്ങൾ നന്ദി രേഖപ്പെടുത്തുന്നു,’ അമൂല്യമായ തിരുശേഷിപ്പ് കൈമാറിയതിൽ ഫ്രാൻസിസ് പാപ്പായ്ക്ക് നന്ദിയും അർപ്പിക്കാൻ കോൺസ്റ്റാന്റിനോപ്പിളിൽ സംഘടിപ്പിച്ച യോഗത്തിൽ പാത്രിയാർക്കീസ് വികാരാധീനനായി.