ഈശോ സ്ഫഷ്ടമായി നമ്മുടെ ചില കാര്യങ്ങൾ സംസാരിക്കുകയാണ്. പിതാവ് നമ്മെ സ്നേഹിക്കുന്നു. പിതാവ് ഈശോയോട് കൂടെയുണ്ട്. ആ ഈശാ നമ്മോടുകൂടെയുണ്ട്. അവൻ കൂടെയുള്ളതിനാൽ നമുക്ക് സമാധാനം അനുഭവിക്കുവാൻ സാധിക്കണം. ലോകത്തിൽ ഞ്ഞെരുക്കങ്ങളും ക്ലേശങ്ങളും ഉണ്ടാവും. എന്നാൽ അവയുടെയെല്ലാം നടുവിലും കർത്താവ് കൂടെയുണ്ട് എന്ന ബോധ്യത്തിൽ സമാധാനം കണ്ടെത്താൻ സാധിക്കണം. താൻ ഏകനല്ല എന്ന് ഈശോ പറയുന്നത് ശിഷ്യന്മാർ കൂടെയുള്ളതുകൊണ്ട് അല്ല പിതാവ് കൂടെ ഉള്ളതുകൊണ്ടാണ് കാരണം ശിഷ്യന്മാർ ഓരോരുത്തരും താന്താങ്ങളുടെ വഴിക്ക് പോകുമെന്ന് അവിടുന്ന് സ്പഷ്ടമായി പറയുന്നുണ്ട്. മനുഷ്യരിൽ ആശ്രയിച്ചുകൊണ്ട് അവരു കൂടെയുണ്ട് എന്ന ചിന്തയിൽ സമാധാനം കണ്ടെത്തുവാൻ നമ്മൾ ശ്രമിക്കരുത് .കാരണം ആരൊക്കെ എപ്പോഴൊക്കെ താന്താങ്ങളുടെ വഴിക്ക് പോകും എന്ന് നമുക്ക് അറിയില്ല .പകരം ദൈവം കൂടെയുണ്ട് എന്ന ബോധ്യത്തിൽ സമാധാനം കണ്ടെത്താൻ നമുക്ക് സാധിക്കണം