പാറാൽ : ¯ദുക്റാന തിരുനാളിനോടനുബന്ധിച്ചു പറാൽ സെന്റ് ആന്റണീസ് പള്ളിയിൽ ഐക്കൺ അലംകൃത സെമിത്തേരി പുനസമർപ്പണവും സഭൈക്യ സമ്മേളനവും നടക്കുന്നു. ബേസ് സവ്റാ – പ്രത്യാശാ ഭവനം എന്നു നാമകരണം ചെയ്യപ്പെടുന്ന സെമിത്തേരി ചുവരുകളിൽ വരച്ച ഐക്കണുകൾ ജൂലൈ ഏഴ് ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന എക്യുമെനിക്കൽ സംഗമത്തോടനുബന്ധിച്ചു് മാർ ജോസഫ്‌ പെരുംതോട്ടം മേത്രപോലീത്താ ആശീർവദിക്കും. ഈശോയുടെ ഉയിർപ്പ്, മാർ തോമാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനം, ഈശോ പാതാളവാതിൽ തുറന്നു ആദത്തെയും ഹവ്വയേയും ഉയിർപ്പിക്കുന്നത്, ഈശോയും ശിശുക്കളും തുടങ്ങിയ ഐക്കണുകൾ പ്രസിദ്ധ ഐക്കോണോഗ്രാഫിസ്സ്റ്റായ ഷാജി പുന്നശ്ശേരിയാണ് വിരചിച്ചത്. പരിപാടികൾക്ക് റവ. ഫാ. ജോസ് കൊച്ചുപറമ്പിൽ, സി. അർപ്പണ, ജോസഫ്‌ ആന്റണി വട്ടക്കളം, ജോമോൻ മാത്യു മുളവന, ജോൺസൺ തോമസ് കോയിപ്പള്ളി, ബിജു സേവ്യർ തോപ്പിൽ, ഷിജോ കളപ്പുരക്കൽ, ഷിൻജോ പുതുവീട്ടിൽ തുടങ്ങിയവർ നേതൃത്വം വഹിക്കും.