ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമായ റിസര്‍ച് ആന്‍ഡ് അനാലിസിസിസിന്റെ (റോ) പദ്ധതികള്‍ മുന്‍ ഉപരാഷ്ട്രപതിയായ ഹമീദ്അന്‍സാരി ചോർത്തി ഇസ്ലാമിക രാജ്യങ്ങൾക്ക് നൽകിയതായി ആരോപണം. റോയിലെ മുതിര്‍ന്ന മുന്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യം വെളിപ്പെടുത്തിയതായി വിവിധ റിപ്പോർട്ടുകൾ പറയുന്നു. 1990- 1992 കാലയളവില്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയായി ഇറാനില്‍ ജോലി ചെയ്യുമ്പോൾ റോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്.
റോയുടെ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ പദ്ധതിയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ഇറാൻ രഹസ്യാന്വേഷണ വിഭാഗമായ സവക്കിനാണ് അന്‍സാരി കൈമാറിയത്. ഇത്റോയുടെ അതീവ രഹസ്യ പദ്ധതിയായിരുന്നു.. മാത്രമല്ല ഇറാനിലെ കോം പ്രവിശ്യയിലേക്ക് കടക്കുന്ന കശ്മീരി യുവാക്കള്‍ക്കെതിരെയുള്ള റോയുടെ നടപടി സംബന്ധിച്ചും ഹമീദ് അന്‍സാരി അന്വേഷണം നടത്തിയിരുന്നെന്നും ആരോപണം ഉണ്ട്.