പാക്കിസ്ഥാന്‍ ദേശീയ മെത്രാന്‍ സമിതിയുടെ (പി.സി.ബി.സി) പ്രതിനിധി സംഘം പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ചർച്ച നടത്തി. സന്ദർശനത്തിനിടെ നിലവിൽനിര്‍മ്മാണത്തിലിരിക്കുന്ന ഡിയാമെര്‍ ബാഷാ, മൊഹ്മന്ദ്‌ എന്നീ ഡാമുകളുടെ നിര്‍മ്മാണ ഫണ്ടിലേക്കു 56 ലക്ഷത്തോളം പാക്കിസ്ഥാനി റുപ്പിയുടെ ചെക്ക് മെത്രാൻ സമിതി കൈമാറി. രാജ്യത്തെ ക്രൈസ്തവരുടെ ദയനീയ അവസ്ഥയെക്കുറിച്ചും, രാജ്യനന്മക്കായും സമൂഹപുരോഗതിക്കായും  സഭ നടത്തുന്ന സേവനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിച്ചതായി പ്രതിനിധി സംഘം വക്താവ്പ്ര സ്താവിച്ചു.