തലശേരി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വടകര കക്കട്ടില്‍ അമ്പലക്കുളങ്ങരയിലെ കല്ലുപുരയില്‍ കെ.പി. രവീന്ദ്ര(47)നെ കൊലപ്പെടുത്തിയ കേസിൽ ഒൻപത് ആര്‍എസ്എസ്- ബിജെപി പ്രവർത്തകരെ ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപവീതം പിഴയടയ്ക്കാനും തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് (മൂന്ന്) ജഡ്ജി പി.എന്‍. വിനോദ് വിധിച്ചു. 21 പേരെ കുറ്റക്കാരല്ലെന്നു കണ്ടു വെറുതേ വിട്ടു.
പാനൂര്‍ സെന്‍ട്രല്‍ പൊയിലൂരിലെ ഏച്ചിലാട്ട്ചാലില്‍ എ.സി. പവിത്രന്, തൃശൂര്‍ വാടാനപ്പള്ളി തമ്പാന്‍കടവിലെ കാഞ്ഞിരത്തിങ്കല്‍ ഫല്ഗുനന്, സെന്‍ട്രല്‍ പൊയിലൂരിലെ കുഞ്ഞിപ്പറമ്പത്ത് കെ.പി. രഘു, കോഴിക്കോട് മാറാട് അരക്കിണര്‍ ഭദ്രനിവാസില്‍ സനല്‍ പ്രസാദ്, കൂത്തുപറമ്പ് നരവൂരിലെ പി.കെ. ദിനേശന് എന്ന പേട്ട ദിനേശന്, മൊകേരിയിലെ കുനിയില്‍ കാളിയത്താന്‍ വീട്ടില്‍ ശശി എന്ന കൊട്ടക്ക ശശി, കൂത്തുപറമ്പ് കൊയപ്രന്‍ വീട്ടില്‍ അനില്‍കുമാര്‍, സെന്‍ട്രല്‍ പൊയിലൂരിലെ തരശിയില്‍ സുനി, കോഴിക്കോട് ബാലുശേരിയിലെ പി.വി. അശോകന് എന്നിവരെയാണു കോടതി ശിക്ഷിച്ചത്.