ദീര്‍ഘകാലം കെസിബിസി ബൈബിള്‍ കമ്മീഷനെയും ബൈബിള്‍ സൊസൈറ്റിയേയും നയിച്ച ബിഷപ് മാര്‍ ജോര്‍ജ് പുന്നകോട്ടിലിന്റെ ബഹുമാനാര്‍ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന വചനസര്‍ഗ പ്രതിഭ പുരസ്‌കാരത്തിന് 2019-ലേക്കുള്ള എന്‍ട്രികള്‍ ക്ഷണിക്കുന്നു. ബൈബിള്‍ മേഖലയിലെ ക്രിയാത്മക സംഭാവനകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേരളാ കാത്തലിക്ക് ബൈബിള്‍ സൊസൈറ്റിയാണ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്. 25000 രൂപ ക്യാഷ് അവാര്‍ഡും പ്രശംസാഫലകവുമാണ് പുരസ്‌കാരം. ഈ വര്‍ഷം അവാര്‍ഡിനായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിലെ സൈബര്‍/ ഡിജിറ്റല്‍ മേഖലയിലെ ബൈബിള്‍ അടിസ്ഥാനമാക്കിയ സംഭാവനകൾ പുരസ്‌കാരം നല്‍കുന്നത്. സിനിമാ ഹ്രസ്വ ചിത്രങ്ങള്‍, ഓഡിയോ/ വീഡിയോ ഗെയിംസ്, വെബ്‌സൈറ്റ്, ബ്ലോഗ് , ആനിമേഷന്‍, ആപ്ലിക്കേഷന്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ജാതിമത ഭേതമന്യേ ആരും അവാര്‍ഡിന് പരിഗണിക്കപ്പെടും. പരിഗണനാര്‍ഹമായവരുടെ പേരുകള്‍ ആര്‍ക്കും നിര്‍ദേശിക്കാവുന്നാതാണ്. 2019 ഓഗസ്റ്റ് 31-ന് മുമ്പ് സെക്രട്ടറി , കേരളാ കാത്തലിക് ബൈബിള്‍ സൊസൈറ്റി, പി. ാേസി പാലാരിവട്ടം, പിബി നമ്പര്‍ 2251, കൊച്ചി-682025 എന്ന വിലാസത്തിലാണ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്. ഫോണ്‍ നമ്പര്‍: 084- 2805897

കൂടുതൽ വിവരങ്ങൾ www.keralabiblesociety.com ൽ ലഭ്യമാണ്.