റഷ്യയുടെ പ്രസിഡന്റ് ആയ വ്ളാഡിമർ പുടിൻ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ചർച്ച നടത്തി. ഒരു മണിക്കർ നീണ്ടുനിന്ന ചർച്ചയിൽ സിറിയ, യുക്രൈൻ, വെനിസ്വേല തുടങ്ങിയവയും മറ്റ് കാര്യങ്ങളും , റഷ്യയിലെ കത്തോലിക്കാ സഭയുടെ സാന്നിധ്യം, പ്രകൃതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തു.
ഇത് മൂന്നാമത്തെ പ്രാവശ്യമാണ് പ്രസിഡന്റ് പുടിൻ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കുന്നത്. 2015-ലാണ് ഇതിനു മുൻപ് സന്ദർശനം നടത്തിയത്. യുക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കണമെന്ന് അന്ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. രണ്ട് തവണ വി. ജോൺപോൾ മാർപാപ്പയുമായും, ഒരുതവണ ബനഡിക്ട് മാർപാപ്പയുമായും ചർച്ച നടത്തിയിട്ടുണ്ട്.