അനന്തമജ്ഞാതമവർണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം അതിലെങ്ങാണ്ടൊരിടത്തുനിന്ന്‌
നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു

മനുഷ്യന്റെ ചിന്തകൾക്കും ഭാവനകൾക്കും വിചാരങ്ങൾക്കും അപ്പുറമാണ് ദൈവത്തിന്റെ പ്രവർത്തി. മനുഷ്യന് അവറെ ബുദ്ധിയുടെ പരിമിതി കൊണ്ട് മരണത്തിന് അപ്പുറത്തൊരു ലോകത്തെക്കുറിച്ച് ചിന്തിക്കുവാൻ സാധിക്കുന്നില്ല. അതുകൊണ്ടാണ് ജായ്റോസിന്റെ വീട്ടിൽ കൂടിയിരുന്നവർ ഈശോയെ പരിഹസിച്ചത്. എന്നാൽ പരിഹാസകരെ നിഷ്പ്രഭരാക്കി കൊണ്ട് ഈശോ ബാലികയെ ഉയർപ്പിക്കുന്നു. വിശ്വാസികളെ പരിഹസിക്കുന്ന ധാരാളം യുക്തിവാദികളും നിരീശ്വരവാദികളും ഇന്ന് ഉണ്ട്. അവർക്കൊക്കെയും വിശ്വാസത്തിന്റെയും ഭക്തിയുടെയും പ്രകടനങ്ങൾ വെറും ഭോഷത്തമാണ് എന്നാൽ അവരുടെ ബുദ്ധിക്കും ധാരണാശക്തിയും അതീതമായ മറ്റൊരു ജീവിതം അവരെയും വിശ്വാസികളെയും എല്ലാം കാത്തിരിക്കുന്നു. പരിഹാസകരെ ഒക്കെയും വിസ്മയഭരിതരാക്കുന്ന പുനരുത്ഥാനത്തെ നമുക്കും നോക്കി പാർക്കാം.