ന്യൂഡൽഹി:വിദ്യാർഥികൾക്കായി സൗജന്യ യാത്രയൊരുക്കി കെജ്രിവാൾ സർക്കാർ മുന്നോട്ടു. പൊതുഗതാഗതം ശക്തിപ്പെടുത്താനായിട്ടാണ് പുതിയ തീരുമാനം. മുതിർന്ന പൗരൻമാരുമായി നടത്തിയ സംവാദത്തിലാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഇക്കാര്യം പറഞ്ഞത്.
നഗരത്തിലെ ജനങ്ങൾക്ക് ജീവിതം സുഗമമാക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹി മെട്രോയിലും ട്രാൻസ്പോർട്ട് ബസിലും സ്ത്രീകൾക്ക് യാത്ര സൗജന്യമാണ്. ഇതിൽതന്നെ സംസ്ഥാനത്തെ പകുതിയോളം മുതിർന്ന പൗരൻമാരുണ്ട്. സ്ത്രീകൾക്ക് ഈ സൗകര്യം ലഭിച്ചുതുടങ്ങിയാൽ എല്ലാ മുതിർന്ന പൗരൻമാർക്കും വിദ്യാർഥികൾക്കും യാത്ര സൗജന്യമാക്കുന്നതു ആംആദ്മി പരിഗണിക്കും-അദ്ദേഹം അറിയിച്ചു.