ന്യൂഡൽഹി: റെയിൽവേയിൽ സ്വകാര്യവത്കരണത്തിന് ഒരുങ്ങി കേന്ദ്ര സർക്കാർ. പൊതു സ്വകാര്യ പങ്കാളിത്ത (പിപിപി) മോഡലിൽ റെയിൽവേയിൽ വികസനം കൊണ്ടുവരുമെന്നു ധനമന്ത്രി നിർമല സീതാരാൻ ആദ്യ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു.
2018-2030 വർഷത്തിനിടെ 50 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് റെയിൽവേയിൽ ആവശ്യമായി വരിക. ഇതിനായി വർഷത്തിൽ 1.6 ലക്ഷം കോടി രൂപയോളം നിക്ഷേപം നടത്തേണ്ടി വരും. ഇതു രാജ്യത്തിനു താങ്ങാകില്ല. മാറ്റങ്ങൾക്കായി ദശകങ്ങളോളം കാത്തിരിക്കേണ്ടതായി വരും. ഈ സ്വകാര്യവത്കരണമാണ് പ്രശ്നം പരിഹരിക്കാൻ ആവശ്യം. സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ നിക്ഷേപങ്ങൾ നടപ്പാക്കേണ്ടി വരുമെന്നും ധനമന്ത്രി പറഞ്ഞു.
2022-ൽ രാജ്യത്തെ മുഴുവൻ റെയിൽ ട്രാക്കുകളും വൈദ്യുതീകരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.