ഗോഹട്ടി: നല്ല കഞ്ചാവിന് ആവശ്യക്കാർ ഏറെ എന്നാൽ ഇത് നിയമ വിരുദ്ധമായി പോയ സ്ഥിതിക്ക് നിയമ പാലകർക്കും ഇതിനെതിരായി എന്തെങ്കിലും ഒക്കെ ചെയ്യേണ്ടേ. അപ്പോളാണ് പുതിയൊരു ചോദ്യവുമായി ഗോഹട്ടി പോസ് ട്വിറ്ററിൽ പ്രത്യക്ഷപ്പെടുന്നത്. നല്ല കഞ്ചാവ് മൊത്തവിലയ്ക്ക് എവിടെ കിട്ടും?. ജനപ്രിയമായ കഞ്ചാവ് വിൽപന കേന്ദ്രം ഏതാണ് എന്നാണു ഗോഹട്ടി പോലീസ് ട്വിറ്ററിൽ ചോദിക്കുന്നത്.
ലഹരിമരുന്ന് ഉപഭോഗത്തിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായാണ് ഗോഹട്ടി പോലീസ് ട്വിറ്ററിൽ ഈ ചോദ്യം ചോദിക്കുന്നത്. ഷാഹിദ് കപൂറിന്റെ കബിർ സിംഗ് എന്ന ബോളിവുഡ് സിനിമയിലെ ചിത്രം ഉപയോഗിച്ചാണു പോലീസ് കുറിച്ച് പങ്കുവച്ചിരിക്കുന്നത്.
Wanted to buy it in Wholesale Rate !! Can Anyone Suggest????????????#GuwahatiFightsAgainstDrugs #GuwahatiCityPolice #Guwahati #KabirSingh pic.twitter.com/y02WImBxzi
— Guwahati Police (@GuwahatiPol) July 4, 2019
നേരത്തേ ആസാം പോലീസും സമാനമായ ബോധവത്കരണ പ്രചാരണം നടത്തിയിരുന്നു. പോലീസ് പിടിച്ചെടുത്ത വൻ കഞ്ചാവ് ശേഖരം ആരുടേതാണെന്ന അന്വേഷണമാണ് അന്നു പോലീസ് ട്വിറ്ററിലൂടെ രസകരമായി നടത്തിയത്.