കേന്ദ്ര സർക്കാരിന്റെ ഇന്നത്തെ ബഡ്‌ജെക്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് നടന്ന രണ്ടാം മോഡി സർക്കാരിന്റെ ആദ്യ ബജെക്ടിൽ ആയിരുന്നു പുതിയ തീരുമാനങ്ങൾ. ജലം, റോഡ്, വ്യോമ ഗതാഗതങ്ങൾക്കു, കൂടുതൽ പ്രാധാന്യം. ചെറുകിട വ്യാപാരികൾക്ക് പുത്തൻ പ്രതീക്ഷകൾ നല്കുന്നതാണ് ഇന്നത്തെ ബജറ്റ്. പ്രധാന തീരുമാനങ്ങൾ ഇവയൊക്കെ.

▪ റോഡ്, ജല, വ്യോമ ഗതാഗത മാർഗങ്ങൾ ലോകനിലവാരത്തിൽ എത്തിക്കും
▪ ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് പുതിയ വായ്പ പദ്ധതി
▪ രാജ്യത്തിനാകെ ഒറ്റ വൈദ്യുതി ഗ്രിഡ് വരും
▪ വൈദ്യുതി വിതരണത്തിന് ഒരു രാജ്യം, ഒരു ഗ്രിഡ് പദ്ധതി
▪ ഗ്യാസ് ഗ്രിഡ്, ജല ഗ്രിഡ് എന്നിവയും നടപ്പാക്കും
▪ ചെറുകിട വ്യാപാരികൾക്ക് കേന്ദ്ര സർക്കാർ പെൻഷൻ പ്രഖ്യാപിച്ചു
▪ സ്വകാര്യമേഖലയ്ക്ക് ഊന്നൽ, ഉദാരവത്കരണം വിപുലമാക്കും
▪ നേരിട്ടുള്ള വിദേശനിക്ഷേപ പരിധി ഉയർത്തും
▪ വ്യോമയാന, മാധ്യമ, ഇൻഷുറൻസ് മേഖലകൾ തുറന്നുകൊടുക്കും
▪ സാമൂഹ്യ, സന്നദ്ധസംഘടനകൾക്ക് ഫണ്ട് ശേഖരിക്കാൻ‌ സംവിധാനം
▪ വാടകനിയമം മാറ്റും, മാതൃകാ വാടകനിയമം കൊണ്ടുവരും
▪ ചെറുകിട, ഇടത്തര വ്യവസായങ്ങൾക്ക് പുതിയ വായ്പാ പദ്ധതി
▪ ബഹിരാകാശ ഗവേഷണ നേട്ടങ്ങൾ വാണിജ്യവത്കരിക്കും
▪ ബഹിരാകാശ മേഖലയിൽ കമ്പനി
▪ ചെറുകിട വ്യാപാരികൾക്ക് പെൻഷൻ
▪ 2022ഓടെ എല്ലാവർക്കും വീട്
▪ എല്ലാ കർഷകർക്കും വൈദ്യുതിയും പാചകവാതകവും
▪ രാജ്യത്തെ റെയിൽവേ വികസനം വേഗത്തിലാക്കും
▪ ഭാരത് മാല, സാഗർ മാല, ഉഡാൻ പദ്ധതികളിൽ നിക്ഷേപം വർധിപ്പിക്കും
▪ തൊഴിലില്ലായ്മ പരിഹരിക്കാൻ ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് സഹായം