തിരുവനന്തപുരം:ഇടുക്കിയിലെ എസ പി വേണുഗോപാലിനെതിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് സമ്മതിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പരാതികളെല്ലാം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നു പറഞ്ഞെങ്കിലും, എസ്പിക്കെതിരേ ഉടൻ നടപടിയുണ്ടാകുമോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കിയില്ല.
കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും. കുറ്റക്കാരായ മുഴുവൻ പോലീസുകാരെയും അറസ്റ്റ് ചെയ്യും. അന്വേഷണം തടസപ്പെടുത്തുന്ന നടപടികളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്ന സമീപനമാണ് ആഭ്യന്തര വകുപ്പിനുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കസ്റ്റഡി കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ല. അന്വേഷണത്തിൽ രാജ്കുമാറിന്റെ കുടുംബം സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം ഇപ്പോൾ നല്ല നിലയിലാണ് പൂർത്തിയാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.