മോണ്‍സീഞ്ഞോര്‍ ഇന്ദുനീല്‍ ജനകരത്നയെ മതാന്തരസംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറിയായി പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചു.മോണ്‍സീഞ്ഞോര്‍ ഇന്ദുനീല്‍ ജനകരത്നേ കൊടുത്തുവക്കു കങ്കമലാഗ എന്നാണ് അദ്ദേഹത്തിന്‍റെ പൂര്‍ണ്ണനാമം. ജൂലൈ 3- Ɔο തിയതി ബുധനാഴ്ചയാണ് പാപ്പായുടെ നിയമനം വത്തിക്കാന്‍ പുറത്തുവിട്ടത്. 53 വയസ്സുകാരന്‍ മോണ്‍സീഞ്ഞോര്‍ ഇന്ദുനീല്‍ ജനകരത്നെ വത്തിക്കാന്‍റെ അതേ ഓഫീസില്‍ ഉപകാര്യദര്‍ശിയായി ജോലിചെയ്യവെയാണ് പാപ്പാ ഫ്രാന്‍സിസ് അദ്ദേഹത്തെ സെക്രട്ടറി, സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിയത്.
മതാന്തരസംവാദത്തിനായുള്ള കൗണ്‍സിലിനു ശ്രീലങ്കന്‍ സെക്രട്ടറി
