പത്രോസ് ശ്ലീഹായുടെ തിരുശേഷിപ്പുകളിൽ ഒരു ഭാഗം ഫ്രാൻസിസ് മാർപാപ്പ ഓർത്തഡോക്സ് പാത്രിയാർക്കീസ് ആയ ബർത്തലോമിയയ്ക്ക് കൈമാറി. 1952ൽ ഭൂഗർഭ ഗവേഷകർ കണ്ടെത്തിയ ഈ തിരുശേഷിപ്പ് പോൾ ആറാമൻ മാർപ്പാപ്പയാണ് പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചത്. ജൂൺ 29ന് പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനത്തിൽ കോൺസ്റ്റാൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ആയ ബർത്തലോമിയ ആണ് വത്തിക്കാനിൽ വിശിഷ്ട അതിഥിയായി ക്ഷണിക്കപ്പെട്ടിരുന്നത്.