തിരുവനന്തപുരം: വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കാന്‍ കെഎസ്‌യു തീരുമാനം. ഖാ​​​ദ​​​ർ​​​ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​തി​​​രേ കെ​​​എ​​​സ്‌​​​യു ന​​​ട​​​ത്തി​​​യ സെ​​​ക്ര​​​ട്ട​​​റി​​​യേ​​​റ്റ് മാ​​​ർ​​​ച്ചി​​​നി​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു നേ​​​രെ​​​യു​​​ണ്ടാ​​​യ പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാണ് ബ​​​ന്ദ് ന​​​ട​​​ത്തു​​​ന്നതെന്ന് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കെ.​​​എം. അ​​​ഭി​​​ജി​​​ത്ത് അ​​​റി​​​യി​​​ച്ചു.