കൊട്ടാരക്കര:കെഎസ് ആര്‍ടിസി ബസ് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ ഡ്രൈവര്‍ മരിച്ചു. അപകടത്തില്‍ പെട്ട യാത്രക്കാരെ രക്ഷിക്കുന്നതിനിടയിലാണ് ഡ്രൈവര്‍ക്ക് പൊള്ളലേറ്റത്. അപകടത്തെ തുടര്‍ന്ന് ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ മാസം 14 നായിരുന്നു കെഎസ് ആര്‍ ടിസി ബസും ലോറിയും കൂട്ടിയിടിച്ച് വലിയ തോതില്‍ തീപിടുത്തമുണ്ടായത്. ഡ്രൈവര്‍ ആയ പ്രകാശിന്റെ ഇടപെടല്‍ മൂലം ബസിലുണ്ടായിരുന്ന 35 ഓളം പേര്‍ രക്ഷപെട്ടു. അതിനിടയിലാണ് പ്രകാശിന് പൊള്ളലേറ്റത്.