സംസ്ഥാനത്ത് വരാനിരിക്കുന്നത് വന്‍ ജലക്ഷാമമെന്ന് കാലവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. ഇത്തവണ ജൂണില്‍ ലഭിക്കേണ്ട മഴയുടെ തോതില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് കാലവസ്ഥനിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കിയത്. 40 ശതമാനത്തിലേറെയാണ് ഇത്തവണ മഴയുടെ ലഭ്യതയില്‍ കുറവ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഇടുക്കി വയനാട് പോലുള്ള മലയോര മേഖലയിലാണ് ഇതുമൂലം ഡാമുകളെല്ലാം വരണ്ടുണങ്ങുകയാണ്. മൂന്നാറിലെ ജലാശയങ്ങളാണ് ഏറ്റവും കൂടുതല്‍ വരള്‍ച്ചാ ഭീഷണി നേരിടുന്നത്. മുന്‍കരുതലിന്റെ ഭാഗമായി മാട്ടുപ്പെട്ടി കുണ്ടറ ഡാമുകള്‍ തുറന്നു വിട്ടത് ജലക്ഷാമം രൂക്ഷമാകാന്‍ കാരണമായത്.