ജൂണ്‍ ഒന്നാം തിയതി നടന്ന അന്തര്‍വാഹിനി അപകടത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചിച്ചു.കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സമുദ്രഗര്‍ത്തില്‍ പരീക്ഷണത്തിലായിരുന്ന റഷ്യന്‍ അന്തര്‍വാഹിനിയില്‍ അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന് അതില്‍ ഉണ്ടായിരുന്ന 11 നാവികര്‍ മരണമടഞ്ഞത്.

അന്തര്‍വാഹിനി ദുരന്തം പാപ്പ അറിഞ്ഞതായും ദുരന്തത്തില്‍ ദുഖം രേഖപ്പെടുത്തിയതായും വത്തിക്കാന്റെ പ്രസ്സ് ഓഫിസ് മേധാവി ആലസാന്ദ്രോ ജിസോത്തി അറിയിച്ചു. ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് തന്റെ സാന്ത്വന സാമീപ്യവും പ്രാര്‍ത്ഥനയും പാപ്പാ ഫ്രാന്‍സിസ് നേര്‍ന്നതായി ജിസോത്തി ജൂലൈ 3- ാം തിയതി ബുധനാഴ്ച നടന്ന റോമിലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

റഷ്യയുടെ ബാരന്റ്‌സ് സമുദ്രാതിര്‍ത്തിയിലെ ആഴക്കടലില്‍വച്ചാണ് പരീക്ഷണത്തിലായിരുന്ന റഷ്യന്‍ കപ്പല്‍ അപകടത്തില്‍പ്പെട്ടതെന്നു രാജ്യാന്തര ഏജെന്‍സികള്‍ പ്രസ്താവിക്കുമ്പോള്‍, അത് റഷ്യയുടെ ന്യൂക്ലിയര്‍ സാങ്കേതികതകളുള്ള ചാരക്കപ്പലായിരുന്നെന്നും വാര്‍ത്തയുണ്ട്. റഷ്യന്‍ പ്രസിഡന്റ്, വ്‌ലാഡ്മീര്‍ പ്യൂട്ടിന്‍ ജൂലൈ 4- ാം തിയതി വ്യാഴാഴ്ച സ്വകാര്യകൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ദുരന്തവാര്‍ത്തയറിഞ്ഞ് പാപ്പാ ഫ്രാന്‍സിസ് സാന്ത്വനസന്ദേശം പ്രസിദ്ധപ്പെടുത്തിയത്.