ന്യൂഡൽഹി: ചാന്ദ്നി ചൗക്കിലുണ്ടായ വർഗീയ സംഘർഷം സംബന്ധിച്ച വിവരങ്ങൾ ആരായുന്നതിനായി കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ ഡൽഹി പോലീസ് കമ്മീഷണറെ വിളിച്ചുവരുത്തി. മന്ത്രിയുടെ ഓഫീസിലെത്തി കമ്മീഷണർ അമൂല്യ പട്നായിക് സംഘർഷാവസ്ഥയുടെ വിവരങ്ങൾ മന്ത്രിയെ ധരിപ്പിച്ചു. സംഘർഷമേഖലയിൽ പോലീസും സിആർപിഎഫും ഉൾപ്പെടെ 1,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.
ചാന്ദിനി ചൗക്കിലെ വർഗീയ സങ്കർഷം: അമിത് ഷാ ഡൽഹി പോലീസ് കമ്മീഷണറെ വച്ചു വരുത്തി
