ഇന്ത്യയില്‍ ക്രസ്തവര്‍ക്കിടയില്‍ തൊഴില്‍ രഹിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കാത്തലിക്ക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ അറിയിച്ചു.

മതാടിസ്ഥാനത്തിൽ തൊഴില്‍ രഹിതരുടെ കണക്കെടുത്തപ്പോള്‍ തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കുന്നത് ക്രൈസ്തവരാണെന്നുള്ള ലെയ്റ്റി കൗണ്‍സില്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് ശരിവെയ്ക്കുന്നതാണെന്നുള്ള ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി പാര്‍ലമെന്റില്‍ വെച്ചിക്കുന്ന രേഖകളും റിപ്പോര്‍ട്ടുകളും മുമ്പ് സമര്‍പ്പിച്ചു . 2006 നവംബര്‍ 30 ന് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയതിന് ശേഷം രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ മാറ്റമുണ്ടായിട്ടുണ്ടോയെന്ന് ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്റ് അംഗം ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ന്യൂനപക്ഷ വകുപ്പു മന്ത്രി മുക്താര്‍ അംബാസ് ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍യിലാണ് ഹൈന്ദവ, മുസ്ലീം ക്രൈസ്തവുള്‍പ്പെടെയുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് വ്യക്തമാക്കിയിരിക്കുന്നത്.