വിദ്യാഭ്യാസ മേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കാൻ സാധ്യതയുള്ള ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് കെ .എസ്.യു പ്രവര്‍ത്തകര്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തിയ പ്രകടനത്തിന് നേരെയുണ്ടായ പോലീസ് ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ച് കെഎസ്.യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത കെപിസിസി അധ്യക്ഷന്‍ ശ്രീ മുല്ലപ്പള്ളി രാമചന്ദ്രന് സെക്രട്ടറിയേറ്റിന് മുമ്പിൽ നിന്നും മടങ്ങിയതിന് ശേഷം ഉടൻ തന്നെയാണ് സംഘര്‍ഷമുണ്ടായത്.
നാളെ വിദ്യാഭ്യാസ സമരം പ്രഖ്യാപിച്ച് കെ എസ് യു
