ഈശോയിൽ പ്രിയപ്പെട്ട അച്ചൻമാരേ,,

തിരുവനന്തപുരം കുറ്റിച്ചൽ ലൂർദ് മാതാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ആശംസകൾ !

ഇന്ന് ഈ കത്തെഴുതുന്നത് ഒരു പ്രത്യേക കാര്യം എല്ലാവരെയും അറിയിക്കുവാൻ വേണ്ടിയാണ്.

കുറ്റിച്ചൽ ലൂർദ് മാതാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ നടന്നുകൊണ്ടിരിക്കുകയാണ്. പ്രിയപ്പെട്ട അച്ചൻമാരുടെ സഹകരണത്താൽ ഇത്തവണ നമുക്ക് ഒരുപാട് മുന്നേറാൻ കഴിഞ്ഞിട്ടുണ്ട്. അതിൽ ആദ്യം തന്നെ എല്ലാവരോടും പ്രത്യേകം നന്ദി അറിയിക്കുന്നു.

XIME ന്റെ സഹകരണത്തോടുകൂടി ഉള്ള MBA കോഴ്സിന് ഏതാനും സീറ്റുകൂടി ഇനിയും ബാക്കിയുണ്ട്. നമ്മുടെ ഇടവകയിലുള്ള ഏതെങ്കിലും വിദ്യാർഥികൾ ഉണ്ടെങ്കിൽ അവരോട് ഈ ഒരു കോഴ്സിനെ കുറിച്ച് ഇനിയും സീറ്റ് മിച്ചമുള്ള കാര്യത്തെക്കുറിച്ചും അറിയിക്കണം. XIME ന്റെ സഹകരണത്തോടെ മികച്ച രീതിയിൽ നമുക്ക് ഈ കോഴ്സ് നടത്തുവാനും, ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം കൊടുക്കുവാനും, പഠനത്തിനുശേഷം മികച്ച ജോലി ഉറപ്പാക്കുവാനും കഴിയും.

മറ്റൊരു പ്രധാനപ്പെട്ട കാര്യം ഉള്ളത്. കുറ്റിച്ചൽ ലൂർദ് മാതാ കോളേജിലെ ഹോട്ടൽ മാനേജ്മെൻറ് കോഴ്സിനുള്ള 60 സീറ്റിൽ അഡ്മിഷൻ നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. ഇനിയും ഒരു 60 സീറ്റിന് കൂടി നമ്മൾ ആവശ്യപ്പെട്ടതനുസരിച്ച് ഗവൺമെൻറ് നിന്നും നമുക്ക് നൽകപ്പെട്ടിട്ടുണ്ട്. കുറ്റിച്ചൽ ലൂർദ് മാതാ കോളേജിന് ആദ്യമായാണ് മറ്റൊരു ബാച്ച് കൂടി ഈ കോഴ്സിന് അനുവദിക്കപ്പെടുന്നത്. ആയതിനാൽ ഏതെങ്കിലും വിദ്യാർത്ഥികൾ ഇനിയും ഹോട്ടൽ മാനേജ്മെൻറ് മേഖലയിൽ കോഴ്സിന് പഠിക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ബഹുമാനപ്പെട്ട അച്ചൻമാർ വിദ്യാർഥികളെയും അവരുടെ മാതാപിതാക്കളെയും അറിയിക്കുമല്ലോ. അതുവഴി നമ്മുടെ വിദ്യാർഥികൾക്ക് നമ്മുടെ തന്നെ സ്ഥാപനങ്ങളിൽ പഠിക്കാനുള്ള അവസരം ഒരുക്കുവാൻ നമുക്ക് കഴിയും. ഹോട്ടൽ മാനേജ്മെൻറ് മേഖലയിൽ ഉയർന്ന വിദ്യാഭ്യാസം നല്കുവാനും ഉയർന്ന ജോലി ഉറപ്പാക്കുവാനും ലൂർദ് മാതാ ഹോട്ടൽ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂഷന് കഴിയും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ചങ്ങനാശ്ശേരി അതിരൂപത തിരുവനന്തപുരം കുറ്റിച്ചൽ ലൂർദ് മാതാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നേതൃത്വം ഏറ്റെടുത്തതിനു ശേഷം വലിയ വളർച്ചയാണ് കോളേജിനും, അവിടെ നടത്തപ്പെടുന്ന കോഴ്സുകൾക്കും ഉണ്ടായിട്ടുള്ളത്. നമ്മൾ എല്ലാം ഒരുമിച്ച് പ്രവർത്തിക്കുന്നതിന്റെ ഫലമായാണ് ഇത്തരത്തിൽ ഒരു വലിയ നേട്ടം നമുക്ക് കൈവരിക്കാൻ സാധിക്കുന്നത്.

ഇനിയും തുടർന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകളും പിന്തുണയും നമ്മുടെ ഓരോ പ്രവർത്തനത്തിനും ആവശ്യമാണ്. അതിനുള്ള സഹകരണവും പ്രാർത്ഥനയും പിന്തുണയും എല്ലാ അച്ചന്മാരും ലൂർദ് മാതാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിൽ അപേക്ഷിച്ചുകൊണ്ടും നിങ്ങളാൽ കഴിയുന്ന സഹകരണം ഇതുവരെ നൽകിയതിനുള്ള എല്ലാവിധ നന്ദിയും പ്രാർത്ഥനയും ഓരോരുത്തർക്കും അർപ്പിച്ചു കൊണ്ടും..

നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ ദുക്റാന തിരുനാളിന്റെ ആശംസകൾ ഓരോരുത്തർക്കും അർപ്പിച്ചുകൊണ്ടും…

തിരുവനന്തപുരം ലൂർദ് മാതാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണ്ടി…

ഫാ. സോണി മുണ്ടുനടക്കൽ
എക്സിക്യൂട്ടീവ് ഡയറക്ടർ
തിരുവനന്തപുരം കുറ്റിച്ചൽ ലൂർദ് മാതാ ഇൻസ്റ്റിറ്റ്യൂഷൻസ്.
Mob : +916238397896