പരിശുദ്ധമായ കുമ്പസാര രഹസ്യം സഭ എന്നും വളരെ പരിപാവനതയോടെയാണ് കാണുന്നത്.
ഇതു പരസ്യപ്പെടുത്തണമെന്ന് നിർദേശിക്കാൻ ഒരു രാഷ്ട്രത്തിനോ ഭരണകൂടത്തിനോ ഭരണാധിപർക്കോ അവകാശമില്ല എന്ന് പ്രസ്താവിച്ച് വത്തിക്കാന്റെ കുറിപ്പ്. കുമ്പസാരരഹസ്യം പരസ്യപ്പെടുത്താൻ പുരോഹിതരെ നിർബന്ധിക്കുന്നത് മതസ്വാതന്ത്ര്യ ലംഘനമാണെന്നും കുറിപ്പ് വ്യക്തമാക്കി.

കൂദാശയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട സഭയുടെ നിലപാടുകൾ ആവർത്തിച്ചു വ്യക്തമാക്കി ‘ദ അപ്പസ്തോലിക് പെനിറ്റെൻഷറി’യാണ് കുറിപ്പ് പ്രസിദ്ധീകരിച്ചത്. കൂദാശരഹസ്യം ദുർബലമാക്കുംവിധമുള്ള ഉത്തരവ് ഓസ്ട്രേലിയയും അമേരിക്കയും പുറപ്പെടുവിച്ച സാഹചര്യത്തിൽ വത്തിക്കാന്റെ ഈ കുറിപ്പിന് വളരെയധികം പ്രസക്തിയുണ്ട്.