വാഹനാപകടത്തെ തുടർന്ന് 10 വർഷത്തിൽ അധികമായി ഗുരുതരമായി‘കോമാ സ്റ്റേജിൽ’ കഴിയുന്ന ഫ്രഞ്ചുപൗരൻ വിൻസെന്റ് ലാംബർട്ടിനെ ദയാവധത്തിന് വിധേയമാക്കണമെന്ന വിവാദ വിധി വീണ്ടും കോടതി പറപ്പെടുവിച്ചു . ഭക്ഷണവും ജലവും എത്തിക്കുന്ന ജീവൻരക്ഷാ സംവിധാനങ്ങൾ നീക്കം ചെയ്യണമെന്ന് പാരീസിലെ അത്യുന്നത കോടതിയാണ് ഇപ്പോൾ വിധിച്ചിരിക്കുന്നത്. ദയാവധം നടത്താൻ ഫ്രഞ്ച് കോടതി ഇതിനുമുമ്പും വിധി പ്രസ്താവിച്ചിരുന്നെങ്കിലും പാരീസിലെ അപ്പീൽ കോടതി, വിവാദ വിധി സ്റ്റേ ചെയ്തിരുന്നു. ജീവൻ സ്വാഭാവിക മരണംവരെ സംരക്ഷിക്കാൻ ഉത്തരവിട്ട അപ്പീൽ കോടതിയുടെ വിധിയാണ് ഇപ്പോൾ അസാധുവായിരിക്കുന്നത്.