തിരുവനന്തപുരം: അന്തർസംസ്ഥാന സ്വകാര്യ ബസുടമകൾ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു. ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ച് ബസുടമകൾ മുഖം രക്ഷിച്ചത്. ചർച്ചയ്ക്ക് സർക്കാർ താത്പര്യം കാണിക്കാതിരുന്നതോടെ സമരം പ്രഖ്യാപിച്ച ബസുടമകൾ വെട്ടിലായിരുന്നു. സമരം പ്രഖ്യാപിച്ചതിന് പിന്നാലെ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ ബസുടമകളുമായി ചർച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.

ഇതിന് പിന്നാലെ മന്ത്രി ചിക്കൻ പോക്സ് പിടിപെട്ട് കിടപ്പിലാകുകയും ചെയ്തു. പിന്നീട് ചർച്ചകൾക്കുള്ള സാഹചര്യമില്ലാതായതോടെ എങ്ങനെയും സമരം പിൻവലിച്ച് തലയൂരാനായിരുന്നു ബസുടമകളുടെ ശ്രമം. ഇതിനിടെയാണ് ഗതാഗത സെക്രട്ടറിയുമായി ചർച്ചയ്ക്ക് അവസരം ലഭിച്ചതും സമരം പിൻവലിച്ചതും.