“ക്രിസ്‌തുവിന്റെ സഹനങ്ങളില്‍ ഞങ്ങള്‍ സമൃദ്‌ധമായി പങ്കുചേരുന്നതുപോലെ ക്രിസ്‌തുവിലൂടെ സമാശ്വാസത്തിലും ഞങ്ങള്‍ സമൃദ്‌ധമായി പങ്കുചേരുന്നു.” (2 കോറി.1:5)
പൗലോസ് ശ്ലിഹാ തന്റെ ജീവിതാനുഭവങ്ങളിലൂടെ കണ്ടെത്തിയ യാഥാർത്ഥ്യത്തെ നമ്മുടെ രക്ഷയ്ക്കു വേണ്ടി നമുക്ക് പറഞ്ഞു തരുന്നതാണ് ഇന്നത്തെ നമ്മുടെ വിചിന്തന ഭാഗം. ഈശോയോടു ചേർന്നു നിന്നു കൊണ്ട് അവനു വേണ്ടി സഹനങ്ങൾ ഏറ്റെടുക്കുവാൻ നമുക്ക് സാധിച്ചാൽ നാം അവനോടൊപ്പം ആശ്വസിപ്പിക്കപ്പെടും എന്നുള്ള വലിയ സത്യമാണ് ഇന്ന് പൗലോസ് ശ്ലിഹായിലൂടെ ഈശോ നമുക്ക് പറഞ്ഞു തരുന്നത്. സഹനങ്ങളെ മാറ്റിവെച്ച് ദൈവത്തോടൊപ്പം ആയിരിക്കുവാനായിട്ടാണ് നാം ഇന്ന് പരിശ്രമിക്കുന്നത് എന്നാൽ സഹനങ്ങൾ ഏറ്റെടുക്കാതെ ഒരിക്കലും ദൈവത്തിന്റെ സമാശ്വാസത്തിൽ പ്രവേശിക്കാൻ നമുക്ക് സാധിക്കുകയില്ല. ഈശോയ്ക്ക് വേണ്ടി സഹനങ്ങൾ ഏറ്റെടുത്ത് നിത്യജിവൻ നേടിയെടുക്കാൻ നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം. 😍😍😍 ( 2019 Jul. 01 )

സ്നേഹത്തോടെ

ജിജോ അച്ചൻ