കുടിയേറ്റം നിയ്ന്ത്രിച്ചില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ മുസ്ലീം രാജ്യമോ ആഫ്രിക്കന്‍ രാജ്യമോ ആയി മാറുമെന്ന് ടിബറ്റന്‍ നേതാവായ ദലൈലാമ അഭിപ്രായപ്പെട്ടു. ബിബിസിക്കു നലകിയ അഭിമുഖത്തിലാണ് ദലൈലാമ തന്റ ആശങ്ക പങ്കുവെച്ചത്.

യുറോപ്പിലേക്ക് കുരച്ചു പേരൊക്കെ വരുന്നത് സമ്മതിക്കാം എന്നാല്‍ അവിടം മുയഴുവന്‍ ആഫ്രിക്കക്കാരെ കൊണ്ടും മുസ്ലീംങ്ങളെ കൊണ്ടും നിറയുന്നത് അംഗീകരിക്കാനാവില്ലെന്നും ആളുകളോട് അവരവരുെ നാടുകളില്‍ ജീവിക്കാന്‍ ആവശ്യപ്പെടെണമെന്നും ലാമ പറഞ്ഞു. അതോടൊപ്പം യുഎസ് പ്രസിഡന്റ് ട്രംപിന് ധാര്‍മികതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു