ജെറുസലേം നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള “രാജാക്കന്‍മാരുടെ ശവകുടീരം” (ദി ടോംബ് ഓഫ് കിംഗ്സ്) എന്നറിയപ്പെടുന്ന കല്ലറ സമുച്ചയം വീണ്ടും തുറന്നു. കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങള്‍ക്കുളില്‍ ഇതാദ്യമായാണ് പൊതുപ്രദര്‍ശനത്തിന് കല്ലറ തുറന്നുകൊടുക്കുന്നത്. ബൈബിളിലെ പഴയനിയമത്തില്‍ വിവരിക്കുന്ന രാജാക്കന്മാരായ ദാവീദിനേയും, സോളമനേയും അടക്കം ചെയ്തിരിക്കുന്ന സ്ഥലമാണെന്നാണ് ഉദ്ഘനനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പുരാവസ്തു ഗവേഷകനായ ഫെലീസിയന്‍ ഡെ സോള്‍സി പറയുന്നത്.
ദാവീദിന്റെത് എന്നു കരുതുന്ന കല്ലറ തുറന്നു
