ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. തിങ്കളാഴ്ച ഡൽഹിയിൽ രാഹുലിന്റെ വസതിയിലാണ് യോഗം നടക്കുക. അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് രാഹുൽ ആവർത്തിക്കുന്നതിനിടെയാണ് യോഗം വിളിച്ചിരിക്കുന്നത്.
പഞ്ചാബ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, പുതുച്ചേരി മുഖ്യമന്ത്രിമാരും കർണാടക ഉപമുഖ്യമന്ത്രിയും യോഗത്തിൽ പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ മുഖ്യമന്ത്രിമാര്‍ക്ക് മുഖം കൊടുക്കാതിരുന്ന രാഹുല്‍ ഒരുമാസത്തിന് ശേഷമാണ് കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചിരിക്കുന്നത്.
അതേസമയം, രാഹുല്‍ രാജി തീരുമാനം അറിയിച്ചതോടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൂടുതല്‍ നേതാക്കള്‍ പാർട്ടി സ്ഥാനങ്ങൾ രാജിവെക്കുകയാണ്. ഏകദേശം 200 ഓളം നേതാക്കള്‍ രാജി വെച്ചെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറരുതെന്നുമാണ് നേതാക്കളുടെ ആവശ്യം.