മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിന് വ്യവസ്ഥ ചെയ്യുന്ന 103- ആം ഭരണഘടനാ ഭേദഗതി പ്രകാരം പ്രസ്തുത സംവരണം കേരളത്തിൽ നടപ്പാക്കുന്ന വിധം, മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് സർക്കാരിന് ശുപാർശ സമർപ്പിക്കുന്നതിനായി നിയമിച്ച കമ്മീഷൻ പ്രസ്തുത കാര്യങ്ങളെ സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരായാൻ തീരുമാനിച്ചിരിക്കുന്നു.

പ്രസ്തുത അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ewscommission@gmail.com [ ഈ ലിങ്കിൽ ക്ലിക് ചെയ്ത് നിർദ്ദേശങ്ങൾ മെയിൽ അയക്കാവുന്നതാണ്] എന്ന ഇ-മെയിൽ വിലാസം മുഖേനയോ, ചെയർമാൻ, ഇ ഡബ്ല്യു എസ് കമ്മീഷൻ, ടി സി 25/ 2450, മൂന്നാം നില, സി എസ് ഐ ബിൽഡിംഗ്, പുത്തൻചന്ത, തിരുവനന്തപുരം എന്ന വിലാസത്തിൽ തപാലിലോ നേരിട്ടോ ജൂലൈ മാസം 10-ആം തീയതിക്ക് മുൻപാകെ സമർപ്പിക്കാവുന്നതാണ്
കെ എസ് ശശിധരൻ നായർ
ചെയർമാൻ