കിട്ടിയ കാശ് പോക്കറ്റിലാക്കി ദുബായ് രാജാവിന്റെ ആറാം ഭാര്യ ഇംഗ്ലണ്ടിലേക്ക് രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. ദുബായ് രാജാവും ഷൈക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ ഭാര്യയായ ഹയ ബിന്‍ത്ത് അല്‍ ഹുസൈനാണ് തന്റെ മക്കളെയും കൊണ്ട് ഇംഗ്ലണ്ടിലേക്ക് രക്ഷപ്പെട്ടെന്ന് കരുതപ്പെടുന്നത്. ഭര്‍ത്താവുമായി തെറ്റിപിരിഞ്ഞതിന് പിന്നാലെയാണ് 31 മില്ല്യണ്‍ പൗണ്ടും ( ഏകദേശം 270 കോടി രൂപ) കൊണ്ട് നാടുവിട്ടത്.
ജോര്‍ദാന്‍ രാജാവിന്റെ അര്‍ദ്ധ സഹോദരിയും കൂടിയായ ഹയ നേരത്തെ തന്നെ ജര്‍മനിയില്‍ അഭയം രാഷ്ട്രീയ തേടിയതിന് പിന്നാലെയാണ് ഇവര്‍ ഇംഗ്ലണ്ടിലേക്ക് ര്കഷപ്പെട്ടെന്ന് റിപ്പോര്‍ട്ട് കിട്ടിയത്. കഴിഞ്ഞ മെയ് ഇരുപത് മുതലാണ് ഹയ പൊതു വേദിയില്‍ നിന്ന് അപ്രത്യക്ഷമായത്. ഹയയെ യുഎ ഇയില്‍ നിന്ന് രക്ഷപെടാന്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ സഹായിച്ചുവെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇതുമൂലം ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധത്തിലും വിള്ളല്‍ വീണു.