“ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്കു നന്‍മചെയ്യുവിന്‍.”(ലൂക്കാ 6:27)
സ്നേഹിക്കുന്നവരെ സ്നേഹിക്കുവാൻ പോലും മടി കാണിക്കുന്ന ഒരു ലോകത്തിൽ നാം ഇന്ന് ജീവിക്കുമ്പോൾ ഈശോ ഇന്ന് നമ്മോട് പറയുന്നത് ശത്രുക്കളെ സ്നേഹിക്കുവാനായിട്ടാണ്, ദൈവത്തിന്റെ ഈ വചനം പാലിക്കുക എന്നത് വളരെ ശ്രമകരമായ ഒരു വസ്തുതയാണ്. ഈശോയെ നോക്കി പഠിക്കുവാനായിട്ട് സാധിച്ചാൽ മാത്രമെ ശത്രുക്കളെ സ്നേഹിക്കുവാനും അവർക്ക് നന്മ ചെയ്യുവാനും നമുക്ക് സാധിക്കുകയുള്ളൂ. കാരണം ഈശോ തന്റെ ജീവിതത്തിലൂടെ നമ്മെ പഠിപ്പിച്ചതാണ് ശത്രുക്കളെ സ്നേഹിക്കണം നമ്മെ ദ്രോഹിക്കുന്നവർക്ക് നന്മ ചെയ്യണം എന്നുള്ളത് (ലൂക്കാ 23:34). എല്ലാവരേയും സ്നേഹിച്ച് എല്ലാവർക്കും നന്മ ചെയ്ത് ജീവിതം നന്മ നിറഞ്ഞതാകുവാൻ നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം. 😍😍😍 ( 2019 Jun. 30 )
സ്നേഹത്തോടെ
ജിജോ അച്ചൻ