നോട്ടർഡാം കത്തിഡ്രൽ കത്തി നശിച്ചതിനെക്കുറിച്ച് അഭ്യൂഹങ്ങൾ വ്യാപകമാകുന്നു. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടിനെ നോട്ടർഡാം കത്തീഡ്രലിലെ അഗ്‌നിബാധയുടെ പ്രധാന കാരണമായി സംശയിക്കുമ്പോൾതന്നെ മറ്റൊരു സംശയവും ബലപ്പെടുന്നു. അഗ്‌നിബാധക്ക് സിഗരറ്റു കുറ്റിയും കാരണമായിട്ടുണ്ടോ? കത്തീഡ്രൽ പരിസരത്തുനിന്ന് സിഗരറ്റ് കുറ്റികൾ കണ്ടെടുത്തതാണ് സംശയത്തിന് കാരണം. എന്തായാലും പുകവലി നിരോധിത മേഖലയായ കത്തീഡ്രൽ പരിസരത്തുനിന്ന് സിഗരറ്റ് കുറ്റികൾ കണ്ടെടുത്ത സംഭവം ഗൗരവപൂർവം പരിഗണിക്കുന്നുണ്ട്.