ധ്യപ്രദേശിലെ ജഗദല്‍പുരില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ചത് കാസര്‍ഗോഡ് കണ്ണിവയല്‍ സ്വദേശിനിയായ കന്യാസ്ത്രീ സിസ്റ്റര്‍ ജയ്സ്. കണ്ണിവയലിലെ മടുക്കാങ്കല്‍ ജോസഫിന്റെയും പരേതയായ ഏലിയാമ്മയുടെയും മകളാണ് സിസ്റ്റര്‍ ജയ്സ് (55).സിസ്റ്റര്‍ ജയ്സ് ദീനബന്ധു സഭാംഗമാണ്. അടുത്തയിടെയാണ് സിസ്റ്റര്‍ ജഗദല്‍പുരിലേക്ക് സ്ഥലംമാറിയെത്തിയത്. വ്യാഴാഴ്ച ആറോടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ഒപ്പമുണ്ടായിരുന്ന ബിഷപ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ ഉള്‍പ്പെടെ പരിക്കേറ്റവര്‍ ചികിത്സയിലാണ്. സിസ്റ്റര്‍ ജയ്സിന്റെ സംസ്‌കാരം ഒന്നിനു രാവിലെ 9.30 ന് ജഗദല്‍പുര്‍ ബിഷപ്സ് ഹൗസ് സെമിത്തേരിയില്‍ നടക്കും.