മെക്സിക്കോഅമേരിക്ക അതിര്‍ത്തിയായ റിയോ ഗ്രാന്തെ നദിയിലെ ദുരന്തകഥ. അഭയം തേടിയുള്ള പ്രയാണത്തില്‍ മുങ്ങിമരിച്ച ഒരച്ഛന്‍റെയും കുഞ്ഞുമകളുടെയും കദനകഥ പാപ്പാ ഫ്രാന്‍സിസിനെ അറിയിച്ചതായി പ്രസ്സ് ഓഫിസ് മേധാവി,റോമില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി അറിയിച്ചു.
മെക്സിക്കോയില്‍നിന്നും അമേരിക്കയിലേയ്ക്കു കുടിയേറവെ റിയോ ഗ്രാന്തെ നദികടക്കവെയാണ് അച്ഛനും കുഞ്ഞുമകളും മരണമടഞ്ഞത്. പിതാവ് ഓസ്ക്കര്‍ റെമീരെസും കുഞ്ഞുമകള്‍ വലേറിയയും നദിയോരത്ത് മരിച്ചുകിടക്കുന്ന ചിത്രം പാപ്പാ ഫ്രാന്‍സിസ് കണ്ടു മനംനൊന്തുവെന്ന് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.