സൈബര്‍ അടിമകള്‍ക്ക് ചികിത്സ നല്‍കാനുള്ള സെന്ററുകളെക്കുറിച്ച് സംസ്ഥാനവും ആലോചിച്ച്‌ തുടങ്ങേണ്ടിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സോഷ്യൽ മീഡിയ തെറ്റായ കാര്യങ്ങള്‍ക്ക് വേണ്ടി നിരന്തരം ഉപയോഗിക്കുന്ന സ്വഭാവം കൂടിവരികയാണ്. ലഹരി മരുന്ന് പോലെ കുട്ടികളെ വഴിതെറ്റിക്കുന്ന തരത്തിലേക്ക് നവമാധ്യമങ്ങളും മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നവമാധ്യമങ്ങളെ പൂര്‍ണമായി ഒഴിവാക്കാന്‍ ഈ ആധുനിക കാലത്ത് സാധിക്കില്ല .എന്നാല്‍ തെറ്റായ കാര്യങ്ങള്‍ക്ക് നവമാധ്യമങ്ങളെ ഉപയോഗിക്കുന്ന പ്രവണത സമൂഹത്തില്‍ ഏറിവരികയാണ്. നവമാധ്യമങ്ങളുടെ ശരിയായ ഉപയോഗത്തെക്കുറിച്ച്‌ കുട്ടികള്‍ ശരിയായ രീതിയില്‍ മനസിലാക്കാന്‍ അധ്യാപകരും രക്ഷിതാക്കളും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു