മറിയം ത്രേസ്യയേയും കർദിനാൾ ഹെൻട്രി ന്യൂമാനെയും വിശുദ്ധപദവിയിലേക്ക് ഉയർത്തുന്ന തിയതി ജൂലൈ ഒന്ന്തിങ്കളാഴ്ച വത്തിക്കാൻ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ. മാർ ഫ്രാൻസിസ് പാപ്പയുടെ അധ്യക്ഷതയിൽ ജൂലൈ ഒന്നിന് രാവിലെ 10.00ന് വത്തിക്കാനിലെ ക്ലെമന്റൈൻ ഹാളിൽ സമ്മേളിക്കുന്ന കർദിനാൾമാരുടെ ഓർഡിനറി പബ്ലിക് കൺസിസ്റ്ററിയിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്ന് വത്തിക്കാൻ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.