ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജില്ലാ പോലീസ് മേധാവിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി സിപിഐ. കേസിൽ എസ്പിക്കും പങ്കുണ്ടെന്നും ഇതിനെ സംബന്ധിച്ച് ഗൗരവമായി അന്വേഷണം നടത്തണമെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ പറഞ്ഞു.
എസ്പിയുടെ അറിവില്ലാതെ ക്രൂരമായ മർദന മുറകൾ ഒന്നും ഉണ്ടാകില്ലെന്നും എസ്പിയെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും ശിവരാമൻ ആവശ്യപ്പെട്ടു. നേരത്തെ പോലീസിനെതിരെ രൂക്ഷ വിമർശനങ്ങളുമായി മന്ത്രി എം.എം.മണിയും രംഗത്തെത്തിയിരുന്നു.
സർക്കാരിന് ചീത്തപ്പേരുണ്ടാക്കാൻ പോലീസ് അവസരമുണ്ടാക്കിയെന്നായിരുന്നു മണിയുടെ വിമർശനം.