കാശ്മീരില്‍ ഇന്ത്യന്‍ പട്ടാളവും ഭീകരവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഇന്നലെ രാവിലെ ജമ്മുകാശ്മീരിലെ ബുദ്ഗാമയില്‍ വെച്ചു നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷ പ്രവര്‍ത്തകര്‍ ഭീകരനെ വധിച്ചത്. ചെക്‌പോരയില്‍ നൗഗാം പ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ്യം ഉണ്ടെന്നറിഞ്ഞ് അവിടം സൈന്യം വളയുകയായിരുന്നു. തുടര്‍ന്നു നടന്ന വെടിവെയ്പ്പിലാണ് ഭീകരനെ സൈന്യം വധിച്ചത്. ഏറ്റുമുട്ടല്‍ ഇന്നലെ തന്നെ അവസാനിപ്പിച്ചെങ്കിലും സംശയത്തെതുടര്‍ന്ന് സൈന്യം നൗഗാമില്‍ തമ്പടിച്ചിരിക്കുകയാണ്.