ക്രൈസ്തവ വിരുദ്ധ ആക്രമണം അതി ശക്തമായി നൈജീരിയയിൽ തുടരുകയാണ് ഈ തിങ്കളാഴ്ച മാത്രം രക്തസാക്ഷികളായത് 13 ക്രൈസ്തവരാണ്. ഇതിൽ മൂന്നുപേർ കുട്ടികളാണ് എന്നാണ് അറിവ്. കാടുണ സംസ്ഥാനത്ത് ക്രിസ്ത്യാനികൾ അധികമായി താമസിക്കുന്ന സ്ഥലങ്ങളിൽ കടന്നുകയറിയ ആയുധധാരികളായ ഫുലാനി മുസ്ലിം തീവ്രവാദികൾ ക്രിസ്ത്യാനികളുടെ വീടുകളെല്ലാം തല്ലിത്തകർത്ത് അഗ്‌നിക്കിരയാക്കുകയായിരുന്നു.